Follow the News Bengaluru channel on WhatsApp

ടി – 20; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം അങ്കത്തിനൊരുങ്ങി ഇന്ത്യ

ബെംഗളൂരു: ടി – 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ – അഫ്ഗാനിസ്ഥാൻ പോരാട്ടം ഇന്ന് വൈകിട്ട് 7ന് നടക്കും. ഇൻഡോറിലെ ഹോൾകർ സ്റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാൽ ഇന്ത്യക്ക് പരമ്പര തന്നെ സ്വന്തമാകും.

അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ അനായാസ വിജയം നേടിയ ഇന്ത്യ ഉറച്ച ആത്മവിശ്വാസത്തോടെയാണ് ക്രീസിലേക്ക് ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് നട്ടെല്ലായത് ശിവം ദുബൈയുടെ മികച്ച പ്രകടനമാണ്. എന്നാൽ ഇത്തവണ കോഹ്ലി കൂടി കളത്തിലിറങ്ങുന്നതോടെ ഇന്ത്യൻ ടീമിന്റെ ആവേശം ഇരട്ടിക്കും. ക‍ഴിഞ്ഞ മത്സരത്തിൽ ഓപ്പണർമാരായ രോഹിത് ശർമക്കും ശുഭ്മാൻ ഗില്ലിനും കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല.

ആദ്യ മത്സരം കളിക്കാതിരുന്ന യെശ്വസി ജയ്സ്വാൾ ടീമിലേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്. അതേസമയം, ജയ്സ്വാൾ തിരിച്ചെത്തിയാൽ സമീപക്കാലത്തായി ടി-20 ക്രിക്കറ്റിൽ മോശം ഫോമിലുള്ള ഗില്ലിന് പുറത്തിരിക്കേണ്ടി വന്നേക്കാം.

വിക്കറ്റ് കീപ്പറായി ജിദേഷ് ശർമ്മ തുടരാൻ സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം കാ‍ഴ്ചവെച്ച താരത്തെ രോഹിത്ത് ശർമ്മ ഒ‍ഴിവാക്കാൻ സാധ്യതയില്ല. ഇന്ത്യയുടെ ബൗളിങ് നിരയിൽ രവി ബിഷ്ണോയിക്ക് പകരം കുർദീപ് യാദവിനും രണ്ടാം മത്സരത്തിൽ അവസരം ലഭിച്ചേക്കാം. ചെറിയ ബൗണ്ടറികളുള്ള ഗ്രൗണ്ടായത് കൊണ്ട് ഇവിടെ റണ്‍ മ‍ഴ പ്രതീക്ഷാം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.