Follow the News Bengaluru channel on WhatsApp

ഐസിസി ടി-20 റാങ്കിങ് പട്ടിക പുറത്ത്; സൂര്യകുമാർ ഒന്നാം സ്ഥാനത്ത്

ഐസിസി ടി-20 റാങ്കിങ് പട്ടിക പുറത്ത്. ബാറ്റർമാരിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യയുടെ സൂര്യകുമാർ യാദവ്. 869 പോയന്റ് നേടിയാണ് സൂര്യയുടെ നേട്ടം. 802 പോയന്റുമായി ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടാണ് രണ്ടാമത്. പാകിസ്താൻ ബാറ്റർമാരായ മുഹമ്മദ് റിസ്‍വാൻ, ബാബർ അസം എന്നിവർ മൂന്നും നാലും റാങ്കുകളിലുള്ളപ്പോൾ ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്രാം ആണ് അഞ്ചാമത്.

739 പോയന്റുമായി ഇന്ത്യൻ താരം യശസ്വി ജയ്സ്വാൾ ആറാമതും 661 പോയന്റുമായി ഋതുരാജ് ഗെയ്ക്‍വാദ് ഒമ്പതാമതുമുണ്ട്. ഒരു വര്‍ഷത്തേ ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒരു സ്ഥാനം താഴെക്കിറങ്ങി 44 സ്ഥാനത്തെത്തിയപ്പോള്‍ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒമ്പത് സ്ഥാനം താഴെക്കിറങ്ങി 68ാം സ്ഥാനത്തായി. അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ രണ്ടു മത്സരങ്ങളിലും പൂജ്യത്തിനാണ് രോഹിത് ശര്‍മ പുറത്തായത്.

അതേസമയം ബൗളിംഗില്‍ 12 സ്ഥാനം മെച്ചപ്പെടുത്തി അക്‌സര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്തെത്തി. ഓള്‍ റൗണ്ടര്‍മാരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കാണ് അഞ്ചാം സ്ഥാനം.

നാലു സ്ഥാനം താഴേക്കിറങ്ങിയ ഇഷാന്‍ കിഷന്‍ 51-ാമതും അഫ്ഗാനെതിരെ ആദ്യ മത്സരത്തില്‍ തിളങ്ങിയില്ലെങ്കിലും ഏഴ് സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍ 60-ാം സ്ഥാനത്തുമാണ്. മൂന്ന് സ്ഥാനം ഉയര്‍ന്ന തിലക് വര്‍മ 63-ാം സ്ഥാനത്തുമാണ്. അഫ്ഗാനെതിരെ തിളങ്ങാന്‍ കഴിയാതിരുന്ന ബൗളര്‍ രവി ബിഷ്‌ണോയ് നാലു സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദാണ് ഒന്നാമത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.