Follow the News Bengaluru channel on WhatsApp

നമീബിയ പ്രസിഡന്റ് ഹാഗെ ഗിംഗോബ് അന്തരിച്ചു

നമീബിയൻ പ്രസിഡൻ്റ് ഹാഗെ ഗിംഗോബ് അന്തരിച്ചു. കാൻസർ രോഗ ബാധിതനായിരിക്കെ 82ാം വയസിലാണ് അന്ത്യം. പ്രോസ്റ്റേറ്റ് കാൻസറിനെ അതിജീവിച്ചശേഷം ഗിംഗോബ് 2015 മുതല്‍ പ്രസിഡന്റ് പദവിയില്‍ സ്ഥിരമായിരുന്നു.

1941ലാണ് ഹാഗെ ഗിംഗോബ് ജനിച്ചത്. 1990ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് മുമ്പെ നമീബിയയുടെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ഹാഗെ. നമീബിയയുടെ ഭരണഘടന തയ്യാറാക്കിയ ബോഡിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം നേടിയപ്പോള്‍ നമീബിയയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി.

2002 വരെ ആ സ്ഥാനത്ത് തുടർന്നു. 2012 ല്‍ വീണ്ടും പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഗിംഗോബ് വ്യാപാര വ്യവസായ മന്ത്രിയായും സേവനമനുഷ്ഠിച്ചു. ഗിംഗോബിന്റെ വിയോഗത്തോടെ അടുത്ത തിരഞ്ഞെടുപ്പ് വരെ വൈസ് പ്രസിഡൻ്റ് നംഗോലോ എംബുംബയ്ക്കാണ് താത്ക്കാലിക ഭരണച്ചുമതല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.