Follow the News Bengaluru channel on WhatsApp

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ പൂര്‍ണനഗ്നനായി ജോണ്‍ സിന; വീഡിയോ

96-ാമത് ഓസ്‌കാർ അവാർഡ് വേദിയില്‍ പൂര്‍ണ നഗ്‌നയായി പ്രത്യക്ഷപ്പെട്ട് ഡബ്ലൂ.ഡബ്യൂ.ഡബ്യൂ താരവും നടനുമായ ജോണ്‍ സീന. പുരസ്‌കാരം നല്‍കാന്‍ വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് ജോണ്‍ സിന സദസിനെ ഞെട്ടിച്ചുകൊണ്ട് പൂര്‍ണനഗ്നനായി എത്തിയത്.

അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണം സ്വീകരിച്ച ജോണ്‍ സിന തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ചു. സീനയെ ജിമ്മി കിമ്മലാണ് നിര്‍ബന്ധിച്ച വേദിയിലെത്തിച്ചത്. നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകെണ്ട് മുന്‍ഭാഗം മറച്ചാണ് സീന വേദിയില്‍ നിന്നത്. ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് സീനിയുടെ നഗ്നത മറക്കുകയായിരുന്നു.

മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരം പ്രഖ്യാപിക്കാനാണ് ജോണ്‍ സീന നഗ്നനായെത്തിയത്. വസ്ത്രാലങ്കാരത്തിന് നാമനി‍ർദേശം ചെയ്യപ്പെട്ടവരുടെ കഠിനാധ്വാനത്തെക്കുറിച്ചും ജോണ്‍ സീന വേദിയില്‍ സംസാരിച്ചു. പുവർ തിങ്സ് എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഹോളി വാഡിങ്ടണാണ് ഓസ്ക‍ർ ലഭിച്ചത്. റോബര്‍ട്ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടന്‍.

ഓപന്‍ഹെയ്മര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച സഹനടിയ്‌ക്കുള്ള പുരസ്‌കാരം ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫിന്. ദ ഹോള്‍ഡോവേഴ്‌സിലെ അഭിനയമാണ് അവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അനാട്ടമി ഓഫ് എ ഫാളിന് മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചു. ദ ബോയ് ആന്റ് ദി ഹൈറണ്‍ ആണ് മികച്ച ആനിമേഷന്‍ ഫീച്ചര്‍ ചിത്രം.

മികച്ച അവലംബിത തിരക്കഥ ‘അമേരിക്കന്‍ ഫിക്ഷന്‍’. മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ‘വാര്‍ ഈസ് ഓവര്‍’ സ്വന്തമാക്കി. മികച്ച ചമയം ‘പുവര്‍ തിങ്‌സ്’ മികച്ച വിദേശ ചിത്രം ‘ദ സോണ്‍ ഓഫ് ഇന്ററെസ്റ്റ്’. മൂന്ന് പുരസ്‌കാരങ്ങളാണ് പുവര്‍ തിങ്‌സ് സ്വന്തമാക്കിയത്.

23 വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. മികച്ച ചമയം ‘പുവര്‍ തിങ്സ്’ മികച്ച വിദേശ ചിത്രം ‘ദ സോണ്‍ ഓഫ് ഇന്ററെസ്റ്റ്’. മൂന്ന് പുരസ്‌കാരങ്ങളാണ് പുവര്‍ തിങ്സ് സ്വന്തമാക്കിയത്. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍നോളന്റെ ഓപന്‍ഹെയ്മറാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.