Follow the News Bengaluru channel on WhatsApp

ഐപിഎൽ 2024; തുടർച്ചയായ രണ്ടാം വിജയം നേടി കൊൽക്കത്ത

ബെംഗളൂരു: എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ കൊൽക്കത്തയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഏഴു വിക്കറ്റിനാണ് ബെംഗളൂരുവിനെ കെകെആർ തകർത്തത്. ബെംഗളൂരുവിലെ തകർപ്പൻ വിജയത്തോടെ, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024-ൽ ഒരു മത്സരം ജയിക്കുന്ന ആദ്യ എവേ ടീമായി കൊൽക്കത്ത മാറി. 2016 മുതൽ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടർച്ചയായ ആറാം വിജയം നേടിയാണ് കൊൽക്കത്ത ബെംഗളൂരുവിനെതിരെ തങ്ങളുടെ ആധിപത്യം നിലനിർത്തിയത്.

2008 നും 2015 നും ഇടയിൽ സ്വന്തം തട്ടകത്തിൽ കൊൽക്കത്തയ്‌ക്കെതിരെ 4-2 വിജയ റെക്കോഡാണ് ബെംഗളൂരുവിൻ്റെ പേരിലുള്ളത്. എന്നാൽ കഴിഞ്ഞ എട്ട് വർഷമായി കൊൽക്കത്ത ആർസിബിക്കെതിരെ തങ്ങളുടെ അവസാന ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്നലെ ആർസിബി നേടിയ 182 റൺസ് പിന്തുടർന്ന കൊൽക്കത്തയ്ക്ക് ഫിൽ സാൾട്ടും സുനിൽ നരെയ്നും മികച്ച തുടക്കമാണ് നൽകിയത്. ഇടംകയ്യൻ സ്പിന്നർ മായങ്ക് ദാഗർ 47 റൺസെടുത്ത നരെയ്‌നെ പുറത്താക്കി. വിജയകുമാർ വൈശാഖ് 30 റൺസിന് സാൾട്ടിനെ പുറത്താക്കി ആർസിബിക്ക് അൽപ്പം ആശ്വാസം നൽകി. എന്നാൽ, വെങ്കിടേഷ് അയ്യർ ക്യാപ്റ്റൻ ശ്രേയസ് അയ്യരുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 75 റൺസ് കൂട്ടുകെട്ടുണ്ടാക്കി. വെങ്കിടേഷ് അയ്യർ 30 പന്തിൽ 50 റൺസെടുത്തപ്പോൾ ശ്രേയസ് അയ്യർ 39 റൺസുമായി പുറത്താകാതെ നിന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആർസിബി ആറ് വിക്കറ്റിന് 182 റൺസ് എന്ന സ്‌കോറിലേക്കെത്തിയപ്പോൾ വിരാട് കോഹ്ലി പുറത്താകാതെ നിന്ന് 83 റൺസ് നേടി. 59 പന്തിൽ നാല് ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 83 റൺസെടുത്ത കോഹ്‌ലി, കാമറൂൺ ഗ്രീനിനൊപ്പം (21 പന്തിൽ 33) രണ്ടാം വിക്കറ്റിൽ 65 റൺസിൻ്റെ നിർണായക കൂട്ടുകെട്ട് ആർസിബിയുടെ ഇന്നിംഗ്‌സിന് വഴിയൊരുക്കി. മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 20 റൺസ് നേടിയ ദിനേഷ് കാർത്തിക്കിൻ്റെ അവസാന ഓവറുകളിൽ ആർസിബിയുടെ സ്‌കോറിനു കരുത്തേകി.

ആര്‍സിബിയുടെ പരാജയത്തോടെ ഐപിഎല്‍ സീസണിലെ അപൂര്‍വ ട്രെന്‍ഡാണ് അവസാനിച്ചത്. സീസണില്‍ ഇതാദ്യമായാണ് ഒരു ടീം ഹോം ഗ്രൗണ്ടില്‍ പരാജയപ്പെടുന്നത്. ഇതിന് മുന്‍പ് നടന്ന ഒന്‍പത് മത്സരങ്ങളിലും ഹോം ടീം വിജയിക്കുകയാണ് ചെയ്തത്.

സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ രണ്ടാം പരാജയമാണിത്. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് എവേ മത്സരത്തില്‍ പരാജയം വഴങ്ങിയ ആര്‍സിബി കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഹോം മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.