LATEST NEWS

ഛത്തീസ്ഗഡിൽ 21 കൂടി മാവോയിസ്റ്റുകൾ കീഴടങ്ങി

റായ്പുർ: ഛത്തീസ്ഗഡിൽ 21 മാവോയിസ്റ്റുകൾക്കൂടി ആയുധം വച്ച് കീഴടങ്ങി. സംസ്ഥാനത്തെ കാങ്കർ ജില്ലയിലാണ് സി.പി.ഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ് അടക്കമുള്ളവർ കീഴടങ്ങിയത്. തങ്ങളുടെ പക്കലുണ്ടായിരുന്ന 18 ആയുധങ്ങളും ഇവർ പോലീസിനു കൈമാറി. മാവോയിസ്റ്റുകളുടെ സായുധ പോരാട്ടം ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതി പ്രകാരമാണ് ഈ നീക്കം.

കഴിഞ്ഞ 17 ന് സി.പി.ഐ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗം രൂപേഷ് (സതീഷ്) അടക്കം 210 പേർ ബസ്തർ ജില്ലയിലെ ജഗ്ദൽപുർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. 153 ആയുധങ്ങളും ഇവർ പോലീസിനു കൈമാറിയിരുന്നു. കഴിഞ്ഞ രണ്ടിന് 103 മാവോയിസ്റ്റുകൾ ബിജാപുർ ജില്ലയിലും കീഴടങ്ങിയിരുന്നു.

നാല് ഡിവിഷണൽ കമ്മിറ്റികളിൽനിന്നുള്ളവരാണ് കീഴടങ്ങിയത്. ഇവരിൽ ഒൻപതു പേർ ഏരിയ കമ്മിറ്റി അംഗങ്ങളും എട്ടുപേർ പ്രവർത്തകരുമാണ്. സി.പി.ഐ മാവോയിസ്റ്റ് നോർത്ത് സബ് സോണൽ ബ്യൂറോയ്ക്കു കീഴിലാണ് ഇവരെല്ലാം പ്രവർത്തിച്ചിരുന്നത്.

മൂന്ന് എകെ 47 തോക്കുകളും രണ്ട് ഇൻസാസ് റൈഫിളുകളും നാല് എസ്.എൽ.ആർ റൈഫിളുകളും ആറ് 0.303 റൈഫിളുകളും രണ്ട് സിംഗിൾ ഷോട്ട് റൈഫിളുകളും ഒരു ബാരൽ ഗ്രനേഡ് ലോഞ്ചറും ഇവർ പോലീസിനു കൈമാറിയിട്ടുണ്ട്.
SUMMARY: 21 Maoists surrendered in Chhattisgarh

NEWS DESK

Recent Posts

സൂര്യകാന്ത് മിശ്രയെ പിൻഗാമിയായി നിർദേശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്

ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. കേന്ദ്ര സർക്കാരിനാണ് ഇതുസംബന്ധിച്ചുള്ള…

5 seconds ago

കരൂര്‍ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങളെ വിജയ് സന്ദര്‍ശിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ തിക്കിലും തിരക്കിലും പെട്ട് കൃത്യം ഒരു മാസത്തിന് ശേഷം, തമിഴക വെട്രി…

1 hour ago

മീൻ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് കാലിടറി വീണ് മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ: അർത്തുങ്കലില്‍ മത്സ്യബന്ധനത്തിനിടെ വള്ളത്തില്‍ നിന്ന് തെറിച്ച്‌ കടലില്‍ വീണ മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോള്‍ ദേവസ്തി…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ഇടിവ്. ഗ്രാമിന് 105 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ വില കുറഞ്ഞു…

3 hours ago

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ഭൂമി ഇടപാട്; എസ് ഐ ടി സംഘം രേഖകള്‍ കണ്ടെടുത്തു

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയില്‍ നിർണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ…

4 hours ago

വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കൽപ്പറ്റ: വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് സ്വദേശിയും ലോറി ഡ്രൈവറുമായ…

4 hours ago