ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ പ്രൊഫ. പി എൽ ധർമ്മയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന അക്കാദമിക് കൗൺസിലിന്റെ ഓൺലൈൻ യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്.
ഈ കോളജുകൾ അടുത്ത അധ്യയന വർഷം മുതൽ പുതിയ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് നിർത്തും. എന്നാൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ കോഴ്‌സുകൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ സർവകലാശാല അനുവാദം നൽകും.
അടച്ചുപൂട്ടുന്ന പ്രധാന കോളജുകൾ
എബിഎ വിമൻസ് ഫസ്റ്റ് ഗ്രേഡ് കോളേജ് സൂറത്കൽ, അഞ്ജുമാൻ ഫസ്റ്റ് ഗ്രേഡ് കോളേജ് മംഗളൂരു, അമൃത് കോളേജ് പടിൽ, സിലിക്കൺ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കൊഞ്ചാടി, മോഗ്ലിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജർമ്മൻ ലാംഗ്വേജ് ബൽമട്ട, സാർസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മംഗളൂരു, റൊസാരിയോ കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ബോലാർ, കരാവലി കോളേജ് ഓഫ് എഡ്യൂക്കേഷൻ, പ്രേംകാന്തി കോളേജ് ഓഫ് എഡ്യൂക്കേഷൻ, സാപ്പിയന്റ് ബഥനി ഫസ്റ്റ് ഗ്രേഡ് കോളേജ് നെല്യാടി, ശാരദ വിമൻസ് കോളേജ് സുള്ള്യ, രാംകുഞ്ചേശ്വർ കോളേജ്, ഹസ്രത്ത് സയ്യദ് മദനി വിമൻസ് കോളേജ് ഉള്ളാൾ, സെന്റ് സെബാസ്റ്റ്യൻ കോളേജ് ഓഫ് കൊമേഴ്‌സ്, ബെൽത്തങ്ങാടി സെന്റ് തോമസ് കോളേജ്, മാർ ഇവാനിയോസ് കോളേജ് കടബ, മാധവ പൈ കോളേജ് മണിപ്പാൽ, മൂകാംബിക ഫസ്റ്റ് ഗ്രേഡ് കോളേജ് ബൈന്ദൂർ, വാരസിദ്ധി വിനായക ഫസ്റ്റ് ഗ്രേഡ് കോളേജ് കുന്താപുരം, ബി ഡി ഷെട്ടി കോളേജ് ഓഫ് ബിസിനസ് മാനേജ്‌മെന്റ് ഈറോഡി ഉഡുപ്പി, വിദ്യാനികേതൻ ഫസ്റ്റ് ഗ്രേഡ് കോളേജ് കാപ്പു, കൃഷ്ണഭായ് വാസുദേവ് ഷേണായി മെമ്മോറിയൽ കോളേജ് കാട്പാടി എന്നിവയാണ് അടച്ചുപൂട്ടുന്ന സ്ഥാപനങ്ങൾ.
SUMMARY: 22 private colleges under Mangalore University to be closed
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…
ഗാങ്ടോക്ക്: നദിയില്‍ റാഫ്റ്റ് പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് സൈനികന് ദാരുണാന്ത്യം. തിങ്കളാഴ്ച സിക്കിമിലെ പാക്ക്യോങ് ജില്ലയില്‍ ടീസ്റ്റ നദിയില്‍ നടന്ന പരിശീലനത്തിനിടെയാണ്…