LATEST NEWS

പ്രസവത്തിനിടെ 22കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവത്തിനിടെ ഇരുപത്തിരണ്ടുകാരി മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജാരിയത്ത് (22) ആണ് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു ജാരിയത്തിൻ്റെ പ്രസവം.

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 14 ന് പ്രവേശിപ്പിച്ച യുവതിയെ പ്രസവത്തെ തുടർന്ന് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അനസ്തേഷ്യ ഡോക്ടർ 2500 രൂ കൈക്കൂലി ചോദിച്ചുവെന്നും ആരോപണമുണ്ട്. എന്നാല്‍ വീഴ്ചയില്ലെന്നും പ്രസവശേഷം യുവതിയ്ക്ക് രക്തസമ്മർദം കൂടുകയായിരുന്നെന്നും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ടന്റ് ഡോ.അല്‍ഫോണ്‍സ് സംഭവത്തില്‍ പ്രതികരിച്ചു.

SUMMARY: 22-year-old woman dies during childbirth; complaint alleges medical malpractice

NEWS BUREAU

Recent Posts

പറന്ന് പൊങ്ങിയ വിമാനത്തിനുള്ളില്‍ 29കാരന്‍ ബോധരഹിതനായി; തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പുറപ്പെട്ട…

38 minutes ago

വീടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച്  4 മരണം

ചെന്നൈ: ചെന്നൈയില്‍ വീടിനുള്ളില്‍ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയില്‍ ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം നടന്നത്. അപകടത്തില്‍…

2 hours ago

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയില്‍…

2 hours ago

തൊടുപുഴയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; മുത്തശ്ശിക്കും കൊച്ചുമകള്‍ക്കും ദാരുണാന്ത്യം

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആമിന ബീവി, കൊച്ചുമകള്‍ മിഷേല്‍ മറിയം എന്നിവരാണ്…

2 hours ago

പെണ്‍കുട്ടി ഉണ്ടായതില്‍ ഭാര്യക്ക് മര്‍ദനം; ഭര്‍ത്താവിനെതിരെ കേസ്

കൊച്ചി: പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കൊച്ചി അങ്കമാലിയിലാണ് ക്രൂരമായ സംഭവം നടന്നത്.…

2 hours ago

കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ്സപകടം; ഒരാള്‍ മരിച്ചു, 20 പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസുകള്‍ കൂട്ടിയിടിച്ച അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.…

3 hours ago