ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ അനുമതിയില്ലാത്ത 2330 പിജികള്‍ (പേയിംഗ് ഗസ്റ്റ് സംവിധാനം) പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബിബിഎംപി. കോറമംഗലയിൽ പിജിയിൽ അതിക്രമിച്ചു കയറി താമസക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് നഗരത്തിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ലൈസൻസുള്ള 2180 പിജികളിൽ 595 എണ്ണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും ബിബിഎംപി കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ അനധികൃത പിജികള്‍ ഉള്ളത് ബിബിഎംപിയുടെ ഈസ്റ്റ് സോണ്‍ ഭാഗത്താണ്. ഇവിടെ 547 അനധികൃത പിജികളുണ്ട്. രണ്ടാമത് മഹാദേവപുര സോണ്‍ ആണ്. 527 അനധികൃത പിജികള്‍ ഇവിടെയുണ്ട്.
പിജിയിലെ താമസക്കാർക്ക് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നത് ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ സുരാൽക്കർ വികാസ് കിഷോർ പറഞ്ഞു.
<BR>
TAGS : PG | BBMP
SUMMARY : 2330 illegal PGs in Bengaluru
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…