Categories: KERALATOP NEWS

മുണ്ടക്കൈ പുനരിധിവാസത്തിനായി 235 പേര്‍ സമ്മതപത്രം നല്‍കി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗണ്‍ഷിപ്പ് നിർമാണം ആരംഭിക്കാനിരിക്കെ ഒന്നാം ഘട്ട ലിസ്റ്റിലെ ഭൂരിഭാഗം ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി. ഇന്നലെ മാത്രം 113 പേർ സമ്മതപത്രം നല്‍കി. ഇതോടെ ഒന്നാം ഘട്ട ലിസ്റ്റിലെ 242ല്‍ 235 പേരും സമ്മതപത്രം കൈമാറി. ഇതില്‍ ടൗണ്‍ഷിപ്പില്‍ വീടിനായി 170 പേരും സാമ്പത്തിക സഹായത്തിനായി 65 പേരുമാണ് സമ്മതപത്രം നല്‍കിയത്.

ഭൂമിയുടെ ഉടമസ്ഥതയില്‍ വ്യക്തത വരുത്തിയതോടെയാണ് കൂടുതല്‍ ഗുണഭോക്താക്കള്‍ സമ്മതപത്രം നല്‍കിയത്. രണ്ടാം ഘട്ട ലിസ്റ്റിലുള്ള 2 എ, 2 ബി ലിസ്റ്റിലെ സമ്മതപത്രം ഇന്ന് മുതല്‍ സ്വീകരിച്ച്‌ തുടങ്ങും. ടൗണ്‍ഷിപ്പ് നിർമാണത്തില്‍ ഒന്നാം ഘട്ട ലിസ്റ്റിലെ ഭൂരിഭാഗം ഗുണഭോക്താക്കളും സമ്മതപത്രം നല്‍കിയതിന്റെ ആശ്വാസത്തിലാണ് സർക്കാരും ജില്ല ഭരണകൂടവും. മറ്റന്നാള്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടല്‍ നടക്കാനിരിക്കെ ദുരന്ത ബാധിതർ സമ്മതപത്രം നല്‍കാത്തത് പുനരധിവാസത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു.

എന്നാല്‍ ദുരന്ത ബാധിത പ്രദേശത്തെ ഭൂമി ദുരന്ത ബാധിതർക്ക് തന്നെയെന്ന് വ്യക്തമാക്കിയതോടെയാണ് കൂടുതല്‍ പേർ സമ്മതപത്രം കൈമാറിയത്. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെന്നതാണ് വ്യവസ്ഥ. സംഘടനകള്‍, സ്പോണ്‍സര്‍മാര്‍, വ്യക്തിക്കള്‍ വീടുവെച്ച്‌ നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കും.

TAGS : LATEST NEWS
SUMMARY : 235 people gave consent for Mundakai rehabilitation

Savre Digital

Recent Posts

കൂടത്തായി കേസ്: ജോളിയുടെ ഭര്‍ത്താവ് നല്‍കിയ വിവാഹമോചനഹര്‍ജി അനുവദിച്ചു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാംപ്രതി ജോളിക്കെതിരേ ഭർത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചനഹർജി കോടതി അനുവദിച്ചു. കോഴിക്കോട് കുടുംബ…

50 minutes ago

കേരളീയം ഭാരവാഹികള്‍

ബെംഗളൂരു: നാഗസാന്ദ്ര പ്രെസ്റ്റീജ് ജിൻഡൽസിറ്റി പാർപ്പിട സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും അപാർട്മെന്റ് സമുച്ചയത്തിലെ…

1 hour ago

യുവ സന്യാസിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: മലയാളിയായ യുവ സന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാളില്‍ സന്യാസ ജീവിതം നയിച്ചിരുന്ന ശ്രിബിന്‍…

2 hours ago

നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. 19.5 കിലോമീറ്റർ പാതയിൽ ചൊവ്വാഴ്ച മുതൽ പുതിയ…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി എൻ രംഗനാഥൻ (79) ബെംഗളൂരുവില്‍ അന്തരിച്ചു. മുരുഗേഷ് പാളയ എൻആർ കോളനിയിലായിരുന്നു താമസം.…

2 hours ago

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ; ഇസ്രയേൽ സമ്മതിച്ചതായി ട്രംപ്

വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത്…

3 hours ago