Categories: KERALATOP NEWS

’24 മണിക്കൂറിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി’; കെ കെ ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്

വീഡിയോ വിവാദത്തില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച്‌ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും ഷാഫി പറഞ്ഞു. ഇതോടെ വടകരയില്‍ വീഡിയോ വിവാദത്തില്‍ പിന്നെയും പോര് മുറുകുക തന്നെയാണ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വടകരയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ ആരോപണ- പ്രത്യാരോപണങ്ങള്‍ നടക്കുന്നുണ്ട്.

താനും പാർട്ടി പ്രവർത്തകരും കൂടി എതിർ സ്ഥാനാർത്ഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള അശ്ലീല വിഡിയോകള്‍ പ്രചരിപ്പിക്കുന്നെന്നാണ് ശൈലജ പറഞ്ഞിട്ടുള്ളതെന്ന് ഷാഫി വക്കീല്‍ നോട്ടിസില്‍ പറയുന്നു. തന്റെ പ്രായമായ മാതാവിനെ പോലും സിപിഎം പ്രവർത്തകർ വെറുതെ വിടുന്നില്ലെന്നും അത്രയധികം സൈബർ ആക്രമണമാണ് തങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ഷാഫി പറയുന്നു.

അശ്ലീല വിഡിയോയെക്കുറിച്ച്‌ പറഞ്ഞിട്ടില്ലെന്ന് 20ന് നടത്തിയ വാർത്താസമ്മേളനത്തില്‍ ശൈലജ പറഞ്ഞത് ശരിയല്ലെന്നും ഷാഫി പറയുന്നു. മോർഫ് ചെയ്ത ചിത്രങ്ങള്‍ അടക്കമുള്ള അശ്ലീല വിഡിയോ കുടുംബ വാട്സാപ് ഗ്രൂപ്പുകളില്‍‍ അടക്കം പ്രചരിക്കുന്നെന്ന് ശൈലജ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇല്ലെന്നു പറയുന്നത് തന്നെ മോശക്കാരനാക്കാനും തിരഞ്ഞെടുപ്പില്‍ പൊതുജനത്തിന്റെ സഹതാപം പിടിച്ചു പറ്റാനുമാണെന്നും ഷാഫി വക്കീല്‍ നോട്ടിസില്‍ പറയുന്നു.

The post ’24 മണിക്കൂറിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി’; കെ കെ ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ് appeared first on News Bengaluru.

Savre Digital

Recent Posts

തമിഴ്നാട്ടില്‍ വാഹനാപകടം; മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20)…

5 minutes ago

താത്ക്കാലിക വി സി നിയമനം; ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാര്‍

തിരുവനന്തപുരം: വിസി നിയമനത്തില്‍ സമവായം വേണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിമാർ. തീരുമാനങ്ങള്‍ ഏകപക്ഷീയമാകരുത്. കേരള യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണണം…

52 minutes ago

പോലീസിന് നേരെ ആക്രമണം: പി.കെ. ഫിറോസിന്റെ സഹോദരന്‍ അറസ്റ്റില്‍

കോഴിക്കോട്: ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച യുവാവ് പിടിയില്‍. പതിമംഗലം സ്വദേശി പി…

2 hours ago

കൊട്ടാരക്കരയില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കരയില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ.ആനന്ദ ഹരിപ്രസാദാണ് മരിച്ചത്.…

2 hours ago

ഡൽഹി ടു മാണ്ഡ്യ ; ഉടമയെ തേടി പ്രാവ് പറന്നത് 1790 കിലോമീറ്റർ

ബെംഗളൂരു: 1790 കിലോമീറ്റർ താണ്ടി ഉടമയെ   തേടി ഡൽഹിയിൽ നിന്നു മണ്ഡ്യയിലെത്തി പ്രാവ്. ഒരു വയസ്സുകാരനായ അഭിമന്യുവെന്ന പ്രാവാണ് പ്രതികൂല…

3 hours ago

ആലുവയില്‍ പാലം അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, ആറെണ്ണം വൈകിയോടും

കൊച്ചി: ആലുവയില്‍ പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്ത് 6 ട്രെയിനുകള്‍ വൈകിയോടുന്നു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട് - എറണാകുളം…

4 hours ago