Categories: KERALATOP NEWS

’24 മണിക്കൂറിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി’; കെ കെ ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്

വീഡിയോ വിവാദത്തില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച്‌ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും ഷാഫി പറഞ്ഞു. ഇതോടെ വടകരയില്‍ വീഡിയോ വിവാദത്തില്‍ പിന്നെയും പോര് മുറുകുക തന്നെയാണ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വടകരയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ ആരോപണ- പ്രത്യാരോപണങ്ങള്‍ നടക്കുന്നുണ്ട്.

താനും പാർട്ടി പ്രവർത്തകരും കൂടി എതിർ സ്ഥാനാർത്ഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള അശ്ലീല വിഡിയോകള്‍ പ്രചരിപ്പിക്കുന്നെന്നാണ് ശൈലജ പറഞ്ഞിട്ടുള്ളതെന്ന് ഷാഫി വക്കീല്‍ നോട്ടിസില്‍ പറയുന്നു. തന്റെ പ്രായമായ മാതാവിനെ പോലും സിപിഎം പ്രവർത്തകർ വെറുതെ വിടുന്നില്ലെന്നും അത്രയധികം സൈബർ ആക്രമണമാണ് തങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ഷാഫി പറയുന്നു.

അശ്ലീല വിഡിയോയെക്കുറിച്ച്‌ പറഞ്ഞിട്ടില്ലെന്ന് 20ന് നടത്തിയ വാർത്താസമ്മേളനത്തില്‍ ശൈലജ പറഞ്ഞത് ശരിയല്ലെന്നും ഷാഫി പറയുന്നു. മോർഫ് ചെയ്ത ചിത്രങ്ങള്‍ അടക്കമുള്ള അശ്ലീല വിഡിയോ കുടുംബ വാട്സാപ് ഗ്രൂപ്പുകളില്‍‍ അടക്കം പ്രചരിക്കുന്നെന്ന് ശൈലജ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇല്ലെന്നു പറയുന്നത് തന്നെ മോശക്കാരനാക്കാനും തിരഞ്ഞെടുപ്പില്‍ പൊതുജനത്തിന്റെ സഹതാപം പിടിച്ചു പറ്റാനുമാണെന്നും ഷാഫി വക്കീല്‍ നോട്ടിസില്‍ പറയുന്നു.

The post ’24 മണിക്കൂറിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി’; കെ കെ ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ് appeared first on News Bengaluru.

Savre Digital

Recent Posts

ബിബിഎംപി വാർഡ് പുനർനിർണയം നവംബർ ഒന്നിനകം പൂർത്തിയാകും: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…

3 minutes ago

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍

കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് അറസ്റ്റ്. പ്രസിഡന്റായിരിക്കെ…

34 minutes ago

ബെവ്കോ ജീവനക്കാര്‍‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോര്‍ഡ് ബോണസ്

തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…

51 minutes ago

ബെംഗളൂരു-മംഗളൂരു ദേശീയപാതയില്‍ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു ദേശീയപാത 75 ലെ രണ്ട് ടോൾ പ്ലാസകളിൽ നിരക്ക് വർധിപ്പിച്ചു. ബെംഗളൂരു റൂറലിലെ  ദൊഡ്ഡകരേനഹള്ളി, തുമകുരു ജില്ലയിലെ…

1 hour ago

ഇടുക്കിയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ

തൊടുപുഴ: ഇടുക്കിയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ. തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. ഉടുമ്പന്നൂർ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി…

2 hours ago

യൂത്ത് കോണ്‍ഗ്രസ് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ പോര്; ചര്‍ച്ചയ്ക്ക് വിലക്ക്

പാലക്കാട്‌: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പോര്. ഗ്രൂപ്പില്‍ ചേരി തിരിഞ്ഞാണ് ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നത്. വിവാദങ്ങള്‍ക്ക്…

2 hours ago