LATEST NEWS

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ നാട്ടിലെത്തി; ഭ‍ര്‍ത്താവിനൊപ്പം പോകവെ കെഎസ്‌ആ‍ര്‍ടിസി ബസ് കയറിയിറങ്ങി 24കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വായില്‍ ഉണ്ടായ അപകടത്തില്‍ എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന (24) ആണ് മരിച്ചത്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ കേളമംഗലം ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തു വെച്ചാണ് അപകടം.

ഒന്നാം വിവാഹ വാര്‍ഷികം ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പം ആഘോഷിക്കാന്‍ ജോലി സ്ഥലത്തുനിന്ന് വീട്ടിലേയ്ക്ക് എത്തിയതായിരുന്നു. എന്നാല്‍ വഴിമദ്ധ്യേ ഉണ്ടായ അപകടം യുവതിയുടെ ജീവന്‍ എടുക്കുക ആയിരുന്നു. ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തെറിച്ചു വീണ മെറീനയുടെ മുകളിലൂടെ ബസ് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.

എറണാകുളം മാതാ അമ്യതാനന്ദമയി ആശുപതിയില്‍ നേഴ്‌സായിരുന്നു. അമ്പപ്പുഴയില്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രയിനില്‍ എത്തിയ മെറീനയെ ഭര്‍ത്താവ് ഷാനോ കെ ശാന്തന്‍ ബൈക്കിലെത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഷാനോ കെ ശാന്തനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എടത്വാ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

SUMMARY: 24-year-old woman dies after getting off KSRTC bus while traveling with husband to celebrate first wedding anniversary

NEWS BUREAU

Recent Posts

ദേവപ്രയാഗ് പുതുജീവൻ നല്‍കുന്നത് 7 പേര്‍ക്ക്; അവയവങ്ങള്‍ ദാനം ചെയ്ത് 9 കാരന്‍ യാത്രയായി

തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…

4 minutes ago

‘4 വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു’: വെളിപ്പെടുത്തലുമായി റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ…

54 minutes ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480…

2 hours ago

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; സി​പി​എം നേ​താ​വും കു​ടും​ബ​വും അ​ത്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ആ​ല​പ്പു​ഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച…

3 hours ago

പോലീസ് സ്‌റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവം; സിഐ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ സിഐ കെ.ജി. പ്രതാപചന്ദ്രന് സസ്‌പെൻഷൻ. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്…

4 hours ago

ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത; പൊതുസ്ഥലത്ത് പ്രാവുകളെ തീറ്റുന്നതിന് വിലക്ക്

ബെംഗളൂരു: ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത പരിഗണിച്ച് പൊതുസ്ഥലങ്ങളിൽ പ്രാവുകളെ തീറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍.…

4 hours ago