ബെംഗളൂരു: സംസ്ഥാനത്ത് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ 25 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലാ ഡെപ്യൂട്ടി കമ്മിഷണർമാരുമായുള്ള അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. മഴക്കെടുതിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അതനുസരിച്ച് വീട്ടുടമകൾക്ക് നഷ്ടപരിഹാരം നൽകിയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 1.06 ലക്ഷം ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 84 വീടുകൾ പൂർണമായും 2077 വീടുകൾ ഭാഗികമായും തകർന്നതായി മുഖ്യമന്ത്രി അറിയിച്ചു. മുഴുവൻ തകർന്ന വീടുകൾക്കും 1.20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ഭാഗികമായി തകർന്ന വീടുകൾക്ക് 50,000 രൂപ നൽകി. വിളനാശം സംബന്ധിച്ച്, സ്ഥലപരിശോധനയുടെ അടിസ്ഥാനത്തിൽ പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയെത്തുടർന്ന് 74,993 ഹെക്ടർ കാർഷികവിളകളും 30,941 ഹെക്ടർ തോട്ടവിളകളും നശിച്ചതായാണ് റിപ്പോർട്ട്. ഒക്‌ടോബർ 1 മുതൽ 25 വരെ സംസ്ഥാനത്ത് ശരാശരി 181 മില്ലിമീറ്റർ മഴ പെയ്തിരുന്നു.
ജൂൺ ഒന്നുമുതല് സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ഇത്തവണ 978 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ജലസംഭരണികളുടെ ആകെ സംഭരണശേഷി 895.62 ആയിരം ദശലക്ഷം ക്യുബിക് (ടിഎംസി) അടിയും നിലവിലെ ജലസംഭരണം 871.26 ടിഎംസിയുമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 505.81 ടിഎംസി ആയിരുന്നു.
കൃഷിനാശം സംബന്ധിച്ച സർവേ പുരോഗമിക്കുകയാണ്. അടുത്ത മൂന്നോ നാലോ ദിവസത്തിനകം പൂർത്തിയാകും. ജോയിൻ്റ് സർവേ നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | RAIN
SUMMARY: Almost 25 dead in state due to rain related incidents
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…