ലഖ്നൗ: സർക്കാർ കമ്മീഷനില്‍ ഉന്നത പദവി വാഗ്ദാനം ചെയ്ത് ബോളിവുഡ് നടി ദിഷ പടാനിയുടെ പിതാവ് ജഗദീഷ് സിങ് പടാനിയില്‍ നിന്ന് ഒരു സംഘം 25 ലക്ഷം രൂപ തട്ടിയെടുത്തു. നടിയുടെ പിതാവിന് സർക്കാർ കമ്മീഷനില്‍ ഉന്നത പദവി നല്‍കാമെന്ന് കബളിപ്പിച്ചാണ് പ്രതികള്‍ പണം തട്ടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം പുറത്തുവന്നത്.
ബറേലി കോട്വാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിവേന്ദ്ര പ്രതാപ് സിംഗ്, ദിവാകർ ഗാർഗ്, ആചാര്യ ജയപ്രകാശ്, ഗുണ പ്രീതിടയക്കം അഞ്ച് പേർക്കെതിരെയാണ് കേസ്. ഇവർക്കെതിരെ വഞ്ചന, ഭീഷണിപ്പെടുത്തല്‍, പണം തട്ടിയെടുക്കലടക്കമുളള കേസുകള്‍ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ബറേലിയിലെ സിവില്‍ ലൈൻസ് പ്രദേശത്താണ് ജഗ്ദീഷ് താമസിക്കുന്നത്. ഇയാള്‍ക്ക് ശിവേന്ദ്ര സിംഗിനെ വ്യക്തിപരമായി അറിയാമായിരുന്നുവെന്നും അതുവഴിയാണ് ദിവാകറിനെയും അചാര്യ ജയപ്രകാശിനെയും പരിചയപ്പെടുന്നതെന്നും പരാതിയില്‍ പറയുന്നു. പ്രതികള്‍ക്ക് ശക്തമായ രാഷ്ട്രീയ ബന്ധമുണ്ടെന്ന് പറഞ്ഞ് നടിയുടെ പിതാവിന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു.
ഇതിലൂടെ ജഗ്ദീഷിന് സർക്കാർ കമ്മീഷനില്‍ വൈസ് ചെയർമാനായോ അല്ലെങ്കില്‍ ഉന്നത സ്ഥാനം നല്‍കാമെന്നും പറഞ്ഞു. ഇത്തരത്തില്‍ നടിയുടെ പിതാവില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പണമായും 20 ലക്ഷം രൂപ മൂന്ന് ബാങ്കുകളുടെ ഇടപാടുകളിലൂടെയും കൈക്കലാക്കുകയും ചെയ്തു.
മൂന്ന് മാസം കഴിഞ്ഞിട്ടും സ്ഥാനം ലഭിച്ചില്ലെങ്കില്‍ പണവും അതിന്റെ പലിശയും തിരികെ നല്‍കാമെന്ന് പ്രതികള്‍ നടിയുടെ പിതാവിനോട് പറഞ്ഞിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ നിയമനം നടക്കാത്തതോടെ ജഗ്ദീഷ് പ്രതികളില്‍ നിന്ന് തിരികെ പണം ആവശ്യപ്പെട്ടു. ഇതോടെ പ്രതികള്‍ നടിയുടെ പിതാവിനെ ഭീഷണിപ്പെടുത്താനും മോശമായി പെരുമാറാനും ആരംഭിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
TAGS : LATEST NEWS
SUMMARY : 25 lakhs from the father of actress Disha Patani who offered her a high position
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…
കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…
ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…
ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…