3 മണിക്കൂറില്‍ കൂടുതൽ ആനയെ എഴുന്നള്ളിക്കരുത്: മാർഗരേഖയുമായി ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളിപ്പിന് മാർഗരേഖ പുറത്തിറക്കി ഹൈക്കോടതി. മതപരമായ ഉത്സവങ്ങളിലും ചടങ്ങുകളിലും സ്ഥലസൗകര്യം അനുസരിച്ചുമാത്രമെ ആന എഴുന്നള്ളിപ്പിന് അനുമതി നൽകാവൂവെന്ന്‌ ഹൈക്കോടതി. ആനകളെ തുടർച്ചയായി മൂന്നുമണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത്‌. ആനകൾ തമ്മിൽ മൂന്നു മീറ്ററും ആനയും മനുഷ്യരും തമ്മിൽ എട്ടു മീറ്ററും അകലം പാലിക്കണമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച്‌ മാർഗരേഖയിൽ നിർദേശിച്ചു. ആനയെ തുടർച്ചയായി ആറു മണിക്കൂറിലേറെ യാത്രചെയ്യിക്കരുത്‌.

സംഘാടകർ ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് അടക്കം എല്ലാ രേഖകളും ഉറപ്പാക്കണം. എഴുന്നള്ളിപ്പിന്‌ ഒരു മാസംമുമ്പ്‌ അപേക്ഷ നൽകണം. ജില്ലാസമിതി സർട്ടിഫിക്കറ്റുകൾ പരിശോധിച്ചേ അനുമതി നൽകാവൂ. ജില്ലാ സമിതികളിൽ അനിമൽ വെൽഫെയർ ബോർഡ്‌ അംഗവും ഉണ്ടാകണം. നല്ല ഭക്ഷണം, വിശ്രമം, എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം എന്നിവ ഉറപ്പാക്കണം. സർക്കാർ ഡോക്ടർമാരിൽനിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. എഴുന്നള്ളിപ്പിൽ സംഘാടകസമിതികൾ എലിഫന്റ്‌ സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കുന്നത്‌ വിലക്കി. ആനകളെ പിടികൂടാൻ പ്രാകൃതരീതിയിലുള്ള ‘ക്യാപ്ച്ചർ ബെൽറ്റ്’ ഉപയോഗിക്കരുത്യെന്നും മാര്‍ഗരേഖയിൽ പറയുന്നു.

നാട്ടാനപരിപാലനം സംബന്ധിച്ച് സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിൽ പരിശോധിച്ച് നടപടിയെടുക്കാൻ വനം–-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു. മതപരമായ ചടങ്ങുകളിൽ ആനകൾതന്നെ വേണമെന്ന ആചാരമുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും നിലവിൽ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങൾ മാത്രമാണ് നിർദേശിക്കുന്നതെന്നും കോടതി പറഞ്ഞു. കേസിൽ തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകളെ കക്ഷിചേർത്തു.

മറ്റു പ്രധാന
മാർഗനിർദേശങ്ങൾ
ആനയും തീവെട്ടിയും തമ്മിൽ അഞ്ചു മീറ്റർ ദൂരപരിധി വേണം, ആനകൾ നിൽക്കുന്നിടത്ത്‌ ബാരിക്കേഡ് വേണം, ദിവസം 30 കി.മീ. കൂടുതൽ ആനകളെ നടത്തിക്കരുത്, രാത്രി 10 മുതൽ പുലർച്ചെ നാലുവരെ യാത്ര ചെയ്യിക്കരുത്, രാത്രിയിൽ ശരിയായ വിശ്രമസ്ഥലം സംഘാടകർ ഉറപ്പാക്കണം, ദിവസം 125 കി.മീറ്ററിൽ കൂടുതൽ യാത്ര ചെയ്യിക്കരുത്, കൊണ്ടുപോകുന്ന വാഹനത്തിന്റെ വേഗം 25 കി.മീറ്ററിൽ താഴെയാകണം,  രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്, വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ അകലം വേണം.
<BR>
TAGS : ELEPHANT | HIGH CIURT
SUMMARY : Don’t make elephant stand up for more than 3 hours: HC with guidelines

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

Related Articles

Popular Categories