കൊച്ചി: ആന എഴുന്നള്ളിപ്പിന് മാർഗരേഖ പുറത്തിറക്കി ഹൈക്കോടതി. മതപരമായ ഉത്സവങ്ങളിലും ചടങ്ങുകളിലും സ്ഥലസൗകര്യം അനുസരിച്ചുമാത്രമെ ആന എഴുന്നള്ളിപ്പിന് അനുമതി നൽകാവൂവെന്ന് ഹൈക്കോടതി. ആനകളെ തുടർച്ചയായി മൂന്നുമണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത്. ആനകൾ തമ്മിൽ മൂന്നു മീറ്ററും ആനയും മനുഷ്യരും തമ്മിൽ എട്ടു മീറ്ററും അകലം പാലിക്കണമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് മാർഗരേഖയിൽ നിർദേശിച്ചു. ആനയെ തുടർച്ചയായി ആറു മണിക്കൂറിലേറെ യാത്രചെയ്യിക്കരുത്.
സംഘാടകർ ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് അടക്കം എല്ലാ രേഖകളും ഉറപ്പാക്കണം. എഴുന്നള്ളിപ്പിന് ഒരു മാസംമുമ്പ് അപേക്ഷ നൽകണം. ജില്ലാസമിതി സർട്ടിഫിക്കറ്റുകൾ പരിശോധിച്ചേ അനുമതി നൽകാവൂ. ജില്ലാ സമിതികളിൽ അനിമൽ വെൽഫെയർ ബോർഡ് അംഗവും ഉണ്ടാകണം. നല്ല ഭക്ഷണം, വിശ്രമം, എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം എന്നിവ ഉറപ്പാക്കണം. സർക്കാർ ഡോക്ടർമാരിൽനിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. എഴുന്നള്ളിപ്പിൽ സംഘാടകസമിതികൾ എലിഫന്റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കുന്നത് വിലക്കി. ആനകളെ പിടികൂടാൻ പ്രാകൃതരീതിയിലുള്ള ‘ക്യാപ്ച്ചർ ബെൽറ്റ്’ ഉപയോഗിക്കരുത്യെന്നും മാര്‍ഗരേഖയിൽ പറയുന്നു.
നാട്ടാനപരിപാലനം സംബന്ധിച്ച് സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിൽ പരിശോധിച്ച് നടപടിയെടുക്കാൻ വനം–-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു. മതപരമായ ചടങ്ങുകളിൽ ആനകൾതന്നെ വേണമെന്ന ആചാരമുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും നിലവിൽ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങൾ മാത്രമാണ് നിർദേശിക്കുന്നതെന്നും കോടതി പറഞ്ഞു. കേസിൽ തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകളെ കക്ഷിചേർത്തു.
മറ്റു പ്രധാന
മാർഗനിർദേശങ്ങൾ
ആനയും തീവെട്ടിയും തമ്മിൽ അഞ്ചു മീറ്റർ ദൂരപരിധി വേണം, ആനകൾ നിൽക്കുന്നിടത്ത് ബാരിക്കേഡ് വേണം, ദിവസം 30 കി.മീ. കൂടുതൽ ആനകളെ നടത്തിക്കരുത്, രാത്രി 10 മുതൽ പുലർച്ചെ നാലുവരെ യാത്ര ചെയ്യിക്കരുത്, രാത്രിയിൽ ശരിയായ വിശ്രമസ്ഥലം സംഘാടകർ ഉറപ്പാക്കണം, ദിവസം 125 കി.മീറ്ററിൽ കൂടുതൽ യാത്ര ചെയ്യിക്കരുത്, കൊണ്ടുപോകുന്ന വാഹനത്തിന്റെ വേഗം 25 കി.മീറ്ററിൽ താഴെയാകണം, രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്, വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ അകലം വേണം.
<BR>
TAGS : ELEPHANT | HIGH CIURT
SUMMARY : Don’t make elephant stand up for more than 3 hours: HC with guidelines
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…