LATEST NEWS

കബഡി മത്സരം കാണാൻ എത്തിയ 3 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

റായ്‌പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചത്തീസ്‌‌ഗഡിലെ കൊണ്ടഗോണി റാവസ്‌വാഹി ഗ്രാമത്തില്‍ ശനിയാഴ്‌ച രാത്രിയാണ്  അപകടമുണ്ടായത്. സതീ.ഷ് നേതാം, ശ്യാംലാൽ നേതാം, സുനിൽ ഛോരി എന്നിവരാണ് മരിച്ചത്

കബഡി മത്സരം നടക്കുന്നതിനിടെ കനത്ത കാറ്റുവീശിയതാണ് അപകടത്തിന് കാരണമായത്. കാറ്റിൽപ്പെട്ട് ടെന്റ് നിർമിക്കാനായി ഉപയോഗിച്ചിരുന്ന ഇരുമ്പ് കമ്പി 11-കെവി വൈദ്യുതി ലൈനിൽ തട്ടി. പിന്നാലെ ടെന്റിലുണ്ടായിരുന്ന ആറുപേർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇവരെ സമീപത്തെ വിശ്രാംപൂരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരണപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചു. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായതിനാൽ ഇവരെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തില്‍ നിരവധി പേർക്ക് പൊള്ളലേറ്റു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
SUMMARY: 3 people who came to watch the Kabaddi match died due to electric shock, two are in critical condition

NEWS DESK

Recent Posts

കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; പ്രതി ഒളിവില്‍

കൊച്ചി: കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. അയല്‍വാസിയായ യുവാവിനെതിരെയാണ് പരാതി. 4 മാസത്തിനിടയില്‍ കുട്ടിയെ പല പ്രാവശ്യം…

4 minutes ago

കേസ് റദ്ദാക്കണം; 200 കോടി തട്ടിപ്പ് കേസിൽ ജാക്വലിൻ ഫെർണാണ്ടസ് സുപ്രിം കോടതിയിൽ

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയില്‍…

1 hour ago

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്…

2 hours ago

അമുലിൻ്റെ 700 ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കുറയും

ഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ അടുത്തിടെ കുറച്ചതിന് പിന്നാലെ ബട്ടർ മുതല്‍ ഐസ്‌ക്രീം വരെയുള്ള വിവിധ ഉത്പന്നങ്ങളുടെ വില കുറച്ച്‌ അമുല്‍.…

3 hours ago

ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. വ്യാഴാഴ്ചയോടെ മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ - വടക്കു…

3 hours ago

‘എയിംസ് ആലപ്പുഴയില്‍ തന്നെ, തടഞ്ഞാല്‍ തൃശ്ശൂരില്‍ കൊണ്ടുവരും’: സുരേഷ് ഗോപി

തൃശ്ശൂർ: എയിംസ് ആലപ്പുഴയില്‍ തന്നെ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യങ്ങളില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച്‌…

3 hours ago