60 ലക്ഷം രൂപയുടെ ആഭരണ കവർച്ച; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ബെംഗളൂരു: 60 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവർന്ന കേസിൽ മലയാളി ഉൾപ്പെടെ 3 പേർ ബെംഗളൂരുവിൽ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയും ഈജിപുരയില്‍ താമസക്കാരനുമായ ജോഹൻ എന്ന ജോമോൻ (44), വീട്ടുജോലിക്കാരിയായ ദിവ്യ ജി (22), നീലസാന്ദ്ര സ്വദേശിയായ ഇവരുടെ ബന്ധു മഞ്ജു (39) എന്നിവരാണ് പിടിയിലായത്.

ഓൾഡ് എയർപോർട്ട് യെമലൂരുവിലെ വീട്ടിൽ നിന്നാണ് മൂവരും ചേർന്ന് സ്വർണാഭരണം മോഷ്ടിച്ചത്. വീട്ടുടമ ഫ്രാൻസിലേക്ക് കുടുംബത്തോടെ പോയിരുന്നു. തിരിച്ച് വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ആറു മാസത്തിനിടെ പലതവണയായി മഞ്ജുവും ദിവ്യയും ചേർന്നാണ് മോഷണം നടത്തിയത്. ഇവ വിൽക്കാൻ സഹായിച്ചത് ജോമോനാണെന്ന് പോലീസ് പറഞ്ഞു.
<BR>
TAGS : CRIME | ARRESTED
SUMMARY : 3 persons arrested in Bengaluru in case of theft of jewelery worth 60 lakh rupees

Savre Digital

Recent Posts

‘വേദനിപ്പിച്ചെങ്കില്‍ മാപ്പ്’; നടി വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച്‌ ഷൈൻ ടോം ചാക്കോ

തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും…

51 seconds ago

കല വെല്‍ഫെയര്‍ അസോസിയേഷന്‍ ‘ആദരം 2025’ 13 ന്

ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍…

55 minutes ago

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല, അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് വിശദമായ മെഡിക്കല്‍ ബോർഡ്…

1 hour ago

വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ “ചിങ്ങനിലാവ്”: ടിക്കറ്റ് പ്രകാശനം

ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ടിക്കറ്റ് പ്രകാശനംചെയ്തു. ആദ്യ ടിക്കറ്റ് അസോസിയേഷൻ അംഗം…

1 hour ago

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ…

2 hours ago

സ്‌കൂട്ടറില്‍ കാറിടിച്ച്‌ തോട്ടിലേക്ക് തെറിച്ചു വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കാറിടിച്ച്‌ തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്‌ച വൈകിട്ട്…

3 hours ago