Categories: TOP NEWS

30 സെക്കന്റിനുള്ളിൽ കുത്തേറ്റത് 14 തവണ; നേഹ ഹിരെമത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്

ബെംഗളൂരു: നേഹ ഹിരേമത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഫയാസിൽ നിന്നും നേഹ നേരിട്ടത് അതിക്രൂരമായ ആക്രമണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 30 സെക്കൻഡിനുള്ളിൽ 14 തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. നേഹയുടെ നെഞ്ചിലും വയറിലുമാണ് പ്രതി ആദ്യം കുത്തിയത്. നേഹ തളർന്നു വീണതോടെ ദേഹമാസകലം തുടർച്ചയായി കുത്താൻ തുടങ്ങി. നേഹയുടെ കഴുത്തറുക്കാനുള്ള ശ്രമം പ്രതി നടത്തിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. രക്തം വാർന്നാണ് നേഹ മരണത്തിന് കീഴടങ്ങിയതെന്നും റിപ്പോർട്ട് വ്യക്തമാക്കി.

ഹുബ്ബള്ളിയിൽ ബിവിബി കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർഥിനിയായിരുന്ന നേഹ ഹിരേമത്ത് കഴിഞ്ഞ ഏപ്രിൽ 18-നാണ് ക്യാമ്പസിനുള്ളിൽ കുത്തേറ്റു മരിച്ചത്. ഇതേ കോളേജിലെ വിദ്യാർഥി ആയിരുന്ന ഫയാസ് ഖോണ്ടുനായക്കാണ് കൃത്യം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമ്പസിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലറായ നേഹയുടെ പിതാവ് നിരഞ്ജൻ ഹിരേമത്ത് സംഭവത്തിൽ ലൗ ജിഹാദ് ആരോപിച്ചിരുന്നു.

The post 30 സെക്കന്റിനുള്ളിൽ കുത്തേറ്റത് 14 തവണ; നേഹ ഹിരെമത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത് appeared first on News Bengaluru.

Savre Digital

Recent Posts

സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ; ഓണാഘോഷം 29-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ…

15 minutes ago

ജമ്മു കശ്മീര്‍ മുൻ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ഡൽഹി: ജമ്മുകാശ്മീര്‍ മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ സത്യപാല്‍ മാലിക് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഡല്‍ഹിയിലെ റാം മനോഹര്‍…

1 hour ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; കുറ്റം സമ്മതിച്ച്‌ പ്രതികള്‍

കൊച്ചി: നടൻ കൃഷ്‌ണകുമാറിന്റെ മകള്‍ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചു.…

2 hours ago

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: കേരളത്തിലെ സ്വർണവിലയില്‍ വൻ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 74960 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നല്‍കേണ്ടത്. ഒരു…

3 hours ago

ക്ലാസ് മുറികളില്‍ ‘പിൻബെഞ്ച്’ സങ്കല്‍പ്പം വേണ്ട; മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: ക്ലാസ് മുറികളില്‍ നിന്ന് 'പിൻബെഞ്ചുകാർ' എന്ന സങ്കല്‍പ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ സങ്കല്‍പം ഒരു…

4 hours ago

ചെങ്കോട്ടയില്‍ അനധികൃതമായി കടക്കാൻ ശ്രമിച്ചു; അഞ്ച് ബംഗ്ലാദേശി പൗരന്മാര്‍ അറസ്റ്റില്‍

ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ട സമുച്ചയത്തിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അഞ്ച് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു. ചെങ്കോട്ടയുടെ ആക്സസ് കണ്‍ട്രോള്‍ പോയിന്റിന്…

5 hours ago