ബെംഗളൂരു: നേഹ ഹിരേമത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഫയാസിൽ നിന്നും നേഹ നേരിട്ടത് അതിക്രൂരമായ ആക്രമണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 30 സെക്കൻഡിനുള്ളിൽ 14 തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. നേഹയുടെ നെഞ്ചിലും വയറിലുമാണ് പ്രതി ആദ്യം കുത്തിയത്. നേഹ തളർന്നു വീണതോടെ ദേഹമാസകലം തുടർച്ചയായി കുത്താൻ തുടങ്ങി. നേഹയുടെ കഴുത്തറുക്കാനുള്ള ശ്രമം പ്രതി നടത്തിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. രക്തം വാർന്നാണ് നേഹ മരണത്തിന് കീഴടങ്ങിയതെന്നും റിപ്പോർട്ട് വ്യക്തമാക്കി.
ഹുബ്ബള്ളിയിൽ ബിവിബി കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർഥിനിയായിരുന്ന നേഹ ഹിരേമത്ത് കഴിഞ്ഞ ഏപ്രിൽ 18-നാണ് ക്യാമ്പസിനുള്ളിൽ കുത്തേറ്റു മരിച്ചത്. ഇതേ കോളേജിലെ വിദ്യാർഥി ആയിരുന്ന ഫയാസ് ഖോണ്ടുനായക്കാണ് കൃത്യം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമ്പസിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലറായ നേഹയുടെ പിതാവ് നിരഞ്ജൻ ഹിരേമത്ത് സംഭവത്തിൽ ലൗ ജിഹാദ് ആരോപിച്ചിരുന്നു.
The post 30 സെക്കന്റിനുള്ളിൽ കുത്തേറ്റത് 14 തവണ; നേഹ ഹിരെമത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് appeared first on News Bengaluru.
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ തൃക്കാക്കര…
കൊല്ലം: വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ആണ്‍സുഹൃത്തിന്റെ കൂടെ താമസം തുടങ്ങിയ യുവതിയെ യുവാവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കാരാളികോണത്ത്…
ചെന്നൈ: ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടം അട്ടിമറി എന്ന് സ്ഥിരീകരണം. റെയിൽവേ സുരക്ഷ കമ്മീഷണർ അന്തിമ റിപ്പോർട്ട്…
ബെംഗളൂരു: തുമക്കൂരുവിൽ പുലികളുടെ ആക്രമണത്തിൽ 5 ഗ്രാമീണർക്ക് പരുക്ക്. തുരുവെക്കെരെ താലൂക്കിലെ തബ്ബഘട്ടെ ഹോബ്ലി ഗ്രാമത്തിലാണ് സംഭവം. ഫാമിലെ തൊഴിലാളികളാണ്…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. 18 വരെ നീണ്ടു നിൽക്കുന്ന മേളയിൽ…
ബെംഗളൂരു: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.…