ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുട്ടികൾക്ക് പാൽ വിതരണം ചെയ്യുന്നതിനിടെ അടുത്തുള്ള വയലിൽനിന്ന് തേനിച്ചക്കൂട്ടം ഇളകിയെത്തി വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു.
പ്രധാനാധ്യാപികയും ജീവനക്കാരും ഉടന്‍ തന്നെ കുട്ടികളെ ക്ലാസ് മുറികളിലേക്ക് മാറ്റിയെങ്കിലും കുട്ടികൾക്ക് കുത്തേല്‍ക്കുകയായിരുന്നു. വിദ്യാർഥികളെ ഉടൻ അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
SUMMARY: 30 students injured in bee attack