LATEST NEWS

30ാമത് ഐഎഫ്എഫ്കെ: ഉദ്‌ഘാടന ചിത്രം ‘പലസ്തീൻ 36’

തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ പ്രദർശിപ്പിക്കും. ഈ വർഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ പുരസ്‌കാരം സ്വന്തമാക്കിയ സിനിമയാണ് ‘പലസ്തീൻ 36’.

ബ്രിട്ടീഷ് കോളനിവൽക്കരണത്തിനെതിരായ പലസ്തീൻ പ്രക്ഷോഭത്തെ ചിത്രീകരിക്കുന്ന ഹിസ്റ്റോറിക്കൽ ഡ്രാമയാണ്. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരായ പലസ്തീൻ കലാപം ആരംഭിച്ച വർഷത്തിന്റെ സൂചകമായാണ് ചിത്രത്തിന് ഈ പേര് നൽകിയിരിക്കുന്നത്. 1936 മുതൽ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയ ചരിത്ര ചിത്രമായ ഈ സിനിമയിൽ, ഗ്രാമീണനായ യൂസഫിന്റെ ജീവിതസംഘർഷങ്ങളും, ജെറുസലേമിലെ കലാപസാഹചര്യങ്ങളുമാണ് പ്രധാന പ്രമേയം.

ആഗോള തലത്തിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്ത നിരവധി ചിത്രങ്ങൾ ഇത്തവണ ചലച്ചിത്ര മേളയിലെത്തുന്നുണ്ട്.  ഡിസംബര്‍ 12 മുതൽ 19 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്.
SUMMARY: 30th IFFK: Opening film ‘Palestine 36’

 

 

NEWS DESK

Recent Posts

ബെംഗളൂരു-മൈസൂരു ഹൈവേയിൽ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് എസ്‌യുവിക്ക് തീപ്പിടിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബെംഗളൂരു:  ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളൂരു സൗത്ത് ജില്ലയിലെ സംഗബസവനദോഡിക്ക്…

7 hours ago

ടിജെഎസ് ജോർജ് അനുസ്മരണയോഗം

ബെംഗളൂരു: കർണാടക യൂണിയൻ ഓഫ് വർക്കിംഗ് ജേര്‍ണലിസ്റ്റ് (കെയൂഡബ്ല്യുജെ) സംസ്കഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പത്രപ്രവർത്തകരായ ടിജെഎസ് ജോർജ്, എ.എച്ച്…

9 hours ago

കാസറഗോഡ് ജില്ലയിലെ 8 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസറഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരണ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ സജ്ജീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കാസറഗോഡ്…

9 hours ago

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ…

9 hours ago

മയക്കുമരുന്ന് കേസ്; സുഡാൻ പൗരനും മലയാളികളും ഉൾപ്പെടെ അഞ്ചുപേർക്ക് കഠിനശിക്ഷ വിധിച്ച് കോടതി

ബെംഗളൂരു: മാരക മയക്കുമരുന്നായ മെഥാംഫെറ്റാമൈൻ കൈവശം വെച്ചതിനും കടത്തിയതിനും വിദേശ പൗരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് മംഗളൂരു കോടതി കഠിനതടവും…

10 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണം അവസാനിച്ചു. വോട്ടുറപ്പിക്കാനും സ്ഥാനാര്‍ഥികളുടെ പേര്…

11 hours ago