Categories: TOP NEWS

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസറഗോഡ് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

വിജ്ഞാപനം നാളെ (നവംബർ 15) പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നവംബർ 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 23 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച്‌ നടത്തും. പത്രിക നവംബർ 25 വരെ പിൻവലിക്കാം. വോട്ടെണ്ണല്‍ ഡിസംബർ 11ന് രാവിലെ 10 മണിക്ക് നടത്തും. വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുനിസിപ്പാലിറ്റികളില്‍ അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.

ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ 19 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആകെ 151055 വോട്ടർമാരാണുള്ളത് 71967 പുരുഷന്മാരും 79087 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമുണ്ട്. കമ്മീഷന്റെ www.sec.kerala.gov.inസൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.

നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ജില്ലാ പഞ്ചായത്തില്‍ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും ബ്ളോക്ക് പഞ്ചായത്തിലും 4000 രൂപയും, ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്ക് പകുതി തുക മതിയാകും.

TAGS : BY ELECTION | LATEST NEWS
SUMMARY : By-elections in 31 local wards on December 10

Savre Digital

Recent Posts

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍  അനുവദിച്ച് റെയില്‍വേ. എസ്എംവിടി ബെംഗളൂരു…

6 minutes ago

എസ് ഐ ആര്‍: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.…

17 minutes ago

ബാംഗ്ലൂർ കലാ സാഹിത്യവേദി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…

8 hours ago

കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ

കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…

9 hours ago

ദുരഭിമാനക്കൊല; ഹുബ്ബള്ളിയിൽ ഗർഭിണിയെ വെട്ടിക്കൊന്നു, പിതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ​ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…

9 hours ago

ഗാ​ന്ധി​യു​ടെ ചി​ത്രം നോ​ട്ടു​ക​ളി​ൽ​നി​ന്ന് മാ​റ്റാ​ൻ പോ​കു​ന്നു, രണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ചയില്‍, ആ​ദ്യ ച​ർ​ച്ച പൂ​ർ​ത്തി​യാ​യെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…

10 hours ago