ചെന്നൈ: അനധികൃതമയി ഇന്ത്യയിലെത്തിയ ബംഗ്ലാദേശികള് അറസ്റ്റില്. തിരുപ്പൂര്, കോയമ്പത്തൂര് ജില്ലകളില് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 31 ബംഗ്ലാദേശി പൗരന്മാരാണ് അറസ്റ്റിലായത്. തമിഴ്നാട് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവർ വാടകയ്ക്ക് താമസിച്ച മുറികളിൽ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലയിൽ ജോലിക്കെത്തിയതാണെന്നാണ് മൊഴി. അതിർത്തി കടക്കാൻ സഹായിച്ച ഏജന്റ് നൽകിയ ആധാർ കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. എല്ലാവരെയും ചെന്നൈ പുഴൽ ജയിലിലേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്ത് ഏജന്റുമാരെ കണ്ടെത്താനാണ് നീക്കം.
<BR>
TAGS : BANGLADESHI MIGRANTS | TAMILNADU
SUMMARY: 31 Bangladeshi citizens who came to India illegally were arrested in Tamil Nadu
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…