LATEST NEWS

മോസ്കോ ലക്ഷ്യമാക്കി മൂന്ന് മണിക്കൂറിനിടെ എത്തിയത് 32 ഡ്രോണുകൾ, വെടിവച്ചിട്ട് റഷ്യൻ സൈന്യം

മോസ്ക്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. ശനിയാഴ്ചയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ‍ഡ്രോൺ ആക്രമണം നടന്നത്. മൂന്ന് മണിക്കൂറിനിടെ റഷ്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ 32 ഡ്രോണുകൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം ‍ആരാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.

റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ‍ഡ്രോണുകളെ തകർത്തിട്ടുണ്ട്. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്കോ നഗരത്തിലെത് ഉൾപ്പെടെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. മോസ്കോയുടെ കിഴക്കും ഇഷെവ്സ്ക്, നിഷ്നി നോൾവ്ഗൊറോഡ്, സമര, പെൻസ, ടാംബോവ്, ഉലിയാനോവ്സ്ക് എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് നിർത്തിവച്ചിരിക്കുന്നത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ വിമാനത്താവളത്തില്‍ ഡസൻ കണക്കിന് വിമാനങ്ങൾ വൈകിയതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
SUMMARY: 32 drones targeted Moscow in three hours, shot down by Russian military

NEWS DESK

Recent Posts

യുവാവിന് ക്രൂര മര്‍ദനം; ക്വട്ടേഷന്‍ നല്‍കിയത് 17കാരി, പെണ്‍കുട്ടിയടക്കം നാലുപേര്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. 17കാരിയുടെ ക്വട്ടേഷന്‍ പ്രകാരമാണ് യുവാവിനെ നാലംഗ സംഘം മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു.…

9 minutes ago

ചേതേശ്വര്‍ പൂജാര രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുംബൈ: ചേതേശ്വർ പൂജാര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2023-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിലാണ് അദ്ദേഹം…

39 minutes ago

രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ…

1 hour ago

ജിംനേഷ്യത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന; പരിശീലകൻ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ ജിംനേഷ്യത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ പരിശീലകൻ പിടിയിലായി. കൊമ്മാടി സ്വദേശി വി.വി. വിഷ്ണു (31) ആണ്…

1 hour ago

ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു നേട്ടം; ഗഗൻയാൻ ദൗത്യത്തിലെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് വിജയകരം

ഹൈദരാബാദ്: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാനുമായി ബന്ധപ്പെട്ട് നിര്‍ണായക പരീക്ഷണമായ ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് (ഐഎഡിടി)എന്നറിയപ്പെടുന്ന…

3 hours ago

മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചു; മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാരുടെ പരാതി

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള സന്ദേശം അയച്ചുവെന്നാണ് പരാതി. തിരുവനന്തപുരം റേഞ്ച് ഐജി…

4 hours ago