ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിലെ മദ്ദൂരില്‍ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് 33 പേർക്ക് പരുക്കേറ്റു. രുദ്രാക്ഷിപുരയ്ക്ക് സമീപം ഡിവൈഡറിലിടിച്ച് ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരുക്കേറ്റവരെ മദ്ദൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ ചാമരാജനഗറിൽനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ കുമാർ , ജില്ലാ പോലീസ് മേധാവി ഷെയ്ക്ക് തൻവീർ ആസിഫ്, ഡി.എച്ച്.ഒ. ഡോ. മോഹൻ, കെ.എസ്.ആർ.ടി.സി. ജില്ലാ കൺട്രോളർ നാഗരാജു എന്നിവര്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. ഗുരുതരമായി പരുക്കേറ്റവരെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ മാറ്റുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. ചികിത്സാ ചെലവുകൾ കെ.എസ്.ആർ.ടി.സി. വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
<br>
TAGS : KSRTC | ACCIDENT
SUMMARY : 33 injured in KSRTC bus overturn; The condition of three people is critical
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…