തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെല്‍ഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനകുമാരൻ നായർ(62) മരിച്ച നിലയില്‍. കാട്ടാക്കട അമ്പൂരി – തേക്ക് പാറ എന്ന സ്ഥലത്തുള്ള സ്വന്തം റിസോർട്ടിന് പുറകിലാണ് ഇദ്ദേഹത്തെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനന്റെ ഉടമസ്ഥതയില്‍ രണ്ട് റിസോര്‍ട്ടുകളാണ് ഇവിടെയുള്ളത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളറട പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സഹകരണ സംഘത്തിലെ ക്രമക്കേടിനെക്കുറിച്ച് നിക്ഷേപകർ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മോഹനൻകുമാരൻ നായർ ഒളിവിലായിരുന്നു.
നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാത്തതിനാല്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ ഏറെ നാളായി പ്രതിഷേധമുണ്ടായിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണത്തില്‍ 34 കോടിയുടെ തിരിമറി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു.
TAGS : LATEST NEWS
SUMMARY : 34 crore turnover in co-operative society: President hanged
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…