Categories: TOP NEWS

സംഗീത നിശക്കിടെ 21 ഐ ഫോണുകള്‍ ഉള്‍പ്പെടെ 34 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി; അന്വേഷണത്തിന് പ്രത്യേക സംഘം

കൊച്ചി: കൊച്ചി ബോള്‍ഗാട്ടി പാലസില്‍ കഴിഞ്ഞ ദിവസം നടന്ന ലോകപ്രസിദ്ധ സംഗീതജ്ഞൻ ഡി.ജെ. അലൻ വാക്കറുടെ സംഗീതനിശയ്ക്കിടെ കൂട്ട മൊബൈൽ ഫോൺ മോഷണം. 21 ഐ ഫോണുകള്‍ ഉള്‍പ്പെടെ 34 സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടമായെന്നാണ് മുളവുകാട് പോലീസിന് പരാതി ലഭിച്ചത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപികരിച്ചു.

മോഷ്ടാക്കള്‍ സംസ്ഥാനം വിട്ടതായാണ് വിവരം. വിഐപി ടിക്കറ്റില്‍ അകത്ത് കടന്ന 8 അംഗ സംഘമാണ് മൊബൈല്‍ മോഷ്ടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിലും ഗോവയിലും മറ്റും സമാനമായി പയറ്റിത്തെളിഞ്ഞ കള്ളന്മാരാണ് ഇവരെന്നാണ് പോലീസ് അനുമാനം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഇക്കഴിഞ്ഞ സെപ്തംബർ 21 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഗീതനിശകൾക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടിരുന്നു.

ഇതിനിടെ മോഷണം പോയ ഒരു ഐ ഫോണിന്റെ ലൊക്കേഷൻ സാങ്കേതിക സഹായത്തോടെ നെടുമ്പാശേരിയിൽ കണ്ടെത്തി. പോലീസ് എത്തിയപ്പോഴേക്കും ലൊക്കേഷൻ മുംബൈ ആയി. പ്രതികൾ വിമാനമാർഗം മടങ്ങിയെന്നാണ് കരുതുന്നത്. ഒരാൾ മോഷ്ടിക്കുകയും നിമിഷങ്ങൾക്കകം കൈമാറ്റം ചെയ്യുന്നതുമാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു.

നൂറോളം പോലീസ് ഉദ്യോഗസ്ഥരെയാണ് കൊച്ചിയില്‍ സംഗീതനിശയുടെ സുരക്ഷാചുമതലയ്ക്കായി വിന്യസിച്ചിരുന്നത്. പ്രതികളെ പിടികൂടേണ്ടത് പോലീസിന്റെ അഭിമാന പ്രശ്നം കൂടിയാണ്. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം നടക്കുന്നുവെന്നും പോലീസ് അറിയിച്ചു.

പരിപാടിക്കിടെ മന:പൂര്‍വം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. പോലീസ് സുരക്ഷയ്‌ക്കൊപ്പം തന്നെ സംഘാടകര്‍ ഒരുക്കിയ സുരക്ഷാസംഘവും സംഗീതനിശയ്ക്കുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സണ്‍ ബേണ്‍ അറീന ഫീറ്റ് അലന്‍ വാക്കര്‍ സംഗീതനിശ അരങ്ങേറിയത്. വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന്‍ വാക്കര്‍ രാജ്യത്തുടനീളം 10 നഗരങ്ങളില്‍ നടത്തുന്ന സംഗീത പരിപാടിയിലൊന്നായിരുന്നു ഇത്.
<BR>
TAGS : MOBILE PHONE THEFT | KERALA POLICE
SUMMARY : 34 mobile phones including 21 iPhones were stolen during the music night; Special Investigation Team

 

Savre Digital

Recent Posts

ശബരിമല തീര്‍ത്ഥാടനം; ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് എസി വോള്‍വോ സ്‌പെഷ്യല്‍ ബസ് സര്‍വീസ് എര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…

7 minutes ago

ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ്‌ വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…

53 minutes ago

ഡല്‍ഹി സ്ഫോടനത്തിന്റെ അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ഡല്‍ഹി: ന്യൂഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ…

1 hour ago

കുത്തിയോട്ടച്ചുവടും പാട്ടും നവംബർ 23 ന്

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടച്ചുവടും പാട്ടും ബെംഗളൂരുവില്‍ 23 ന്…

1 hour ago

പാലക്കാട്ട് ഭാര്യയെയും മകനെയും യാത്രയാക്കാൻ വന്നയാള്‍ ട്രെയിൻ തട്ടി മരിച്ചു

പാലക്കാട്: പട്ടാമ്പിയില്‍ ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്നയാള്‍ ട്രെയിനിൻ്റെ അടിയില്‍പ്പെട്ട് മരിച്ചു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി…

2 hours ago

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വർണ മോഷണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എൻ വാസുവാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ശബരിമല…

2 hours ago