ബെംഗളൂരു: സംസ്ഥാനത്ത് 35 ഐപിഎസ് ഓഫീസർമാർക്ക് സ്ഥലംമാറ്റം. കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്ഞ്ച് ഡിഐജി അജയ് ഹിലോരിക്ക് ബെംഗളൂരു ഡിഐജി, ജോയിന്റ് കമ്മിഷണര്‍ (ക്രൈം). സിറ്റി സെൻട്രൽ ക്രൈം ബ്രാഞ്ച് എന്നിവയുടെ ചുമതല നല്കി. നിലവിൽ ചുമതലവഹിക്കുന്ന ഡോ. ചന്ദ്രഗുപ്തയെ കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്ഞ്ചിലേക്കാണ് മാറ്റിയത്. ബെംഗളൂരു ട്രാഫിക് ജോയിന്റ് കമ്മിഷണറായ അനുചേതിനെ പോലീസ് റിക്രൂട്മെന്റ് വിഭാഗം ഡിഐജിയാക്കി. കാർത്തിക് റെഡ്ഡിയായിരിക്കും പുതിയ ട്രാഫിക് പോലീസ് കമ്മിഷണർ.
ബെംഗളൂരുവിൽ പുതുതായി രൂപവത്കരിച്ച മൂന്ന് പോലീസ് ഡിവിഷനുകളുടെ ഡിസിപിമാരായി ഇലക്ട്രോണിക്സ് സിറ്റി ഡിവിഷനിൽ എം. നാരായണ, സൗത്ത് വെസ്റ്റ് ഡിവിഷനിൽ അനിതാ ഭീമപ്പ ഹദ്ദന്നവര്‍, നോർത്ത് വെസ്റ്റ് ഡിവിഷനിൽ ഡി.എൽ. നാഗേഷ് എന്നിവരെ നിയമിച്ചു.
SUMMARY: 35 IPS officers transferred in Karnataka
കൊല്ലം: ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ ഭർത്താവ് സതീഷ് ഉപദ്രവിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുടുംബം. അതുല്യയെ…
മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വേങ്ങര കണ്ണമംഗലം ചേറൂർ കാപ്പില്‍…
ഇടുക്കി: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റ സംഭവത്തില്‍ അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ…
ന്യൂഡൽഹി: ഇൻഡോറിലേക്ക് പുറപ്പെട്ട എയർഇന്ത്യാ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. തീപിടിത്ത മുന്നറിപ്പ് ലഭിച്ചതിനു പിന്നാലെയാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.…
ബെംഗളൂരു: ധർമസ്ഥല ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിനെയും ക്ഷേത്ര ട്രസ്റ്റിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് വീണ്ടും വിലക്കേർപ്പെടുത്തി ബെംഗളൂരു…
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ജയിലധികൃതർ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.…