തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി 36 പവന് (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമർപ്പിച്ച് തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന് എന്ന ഭക്തൻ. ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി. മാനേജര്‍മാരായ കെ.രാമകൃഷ്ണന്, കെ.കെ.സുഭാഷ്, സി.ആര്. ലെജുമോള്‍, വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കള്‍ എന്നിവര്‍ സന്നിഹിതരായി.
കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. സമര്‍പ്പണശേഷം ദര്‍ശനം കഴിഞ്ഞുവന്ന കുലോത്തുംഗനും കുടുംബത്തിനും കളഭം, കദളിപ്പഴം, പഞ്ചസാര, ചാര്‍ത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ ശ്രീഗുരുവായൂരപ്പന്റെ പ്രസാദകിറ്റ് നല്കി.
TAGS : GURUVAYUR TEMPLE
SUMMARY : 36 Pawan’s golden crown as an offering to Guruvayoorappan
കൊച്ചി: കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രമുഖ നടി ലക്ഷ്മി മേനോനെ പ്രതിചേര്‍ത്തു. തട്ടിക്കൊണ്ടുപോകുന്നതിനിടെ…
കൊച്ചി: ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന്…
കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മൂന്ന്…
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരേ പീഡന പരാതിയുമായി യുവതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ്…
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ റാപ്പർ വേടന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും സെപ്റ്റംബർ 9ന്…
തിരുവനന്തപുരം: കേരളത്തിൽ 20 ദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില…