LATEST NEWS

37 വർഷത്തെ കാത്തിരിപ്പ്: കോട്ടയം സിഎംഎസ് കോളജില്‍ 15 ല്‍ 14 സീറ്റും നേടി കോളജ് യൂണിയന്‍ പിടിച്ചെടുത്ത് കെഎസ്‌യു

കോട്ടയം: സിഎംഎസ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് വൻ വിജയം. 15 ൽ 14 സീറ്റും നേടിയാണ് കെഎസ്‌യു വിജയിച്ചത്. 37 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ കെഎസ്‌യു യൂണിയൻ പിടിച്ചെടുത്തത്.

കോളജ് വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ സിഎംഎസില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഫലം പ്രഖ്യാപിച്ചിരുന്നില്ല. ഫലം പ്രഖ്യാപിക്കുന്നത് പോലീസിൻ്റെ അഭ്യർഥന പ്രകാരം വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.

ചെയർപഴ്സനായി സി. ഫഹദും ജനറൽ സെക്രട്ടറിയായി മീഖൾ എസ്.വർഗീസും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ബി. ശ്രീലക്ഷ്മി (വൈസ് ചെയർപഴ്സൻ), ടി.എസ്. സൗപർണിക (ആർട്സ് ക്ലബ് സെക്രട്ടറി), മജു ബാബു (മാഗസിൻ എഡിറ്റർ), അലൻ ബിജു, ജോൺ കെ.ജോസ് (യുയുസി).
SUMMARY: 37 years of waiting: KSU wins 14 out of 15 seats in Kottayam CMS College and captures the college union

NEWS DESK

Recent Posts

18 ലക്ഷത്തിന്റെ ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ കവര്‍ന്നു; പ്രതികള്‍ ഹരിയാനയില്‍ അറസ്റ്റില്‍

ബെംഗളൂരു: മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 18 ലക്ഷം രൂപയുടെ ആമസോണ്‍ ഉല്‍പ്പന്നങ്ങളുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ കൊള്ളയടിച്ച കേസില്‍ ഹരിയാനയില്‍ നാല്…

14 minutes ago

ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു; അപകടത്തില്‍ 20കാരി മരിച്ചു

കാസര്‍കോട്: കാസര്‍കോട് ബേത്തൂര്‍പാറയില്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയില്‍ പോവുകയായിരുന്ന കാര്‍ മറിഞ്ഞു അതേ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.…

24 minutes ago

സുഡാന്‍ സ്വദേശിയെ തടഞ്ഞുനിര്‍ത്തി കവര്‍ച്ച; മൂന്ന് ബെംഗളൂരു സ്വദേശികള്‍ അറസ്റ്റില്‍

ബെംഗളൂരു: സുഡാന്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ പണവും മോട്ടോര്‍ സൈക്കിളും കൊള്ളയടിച്ച കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു സിറ്റി…

41 minutes ago

കെട്ടിടത്തിന് മുകളില്‍ ഫ്ലക്സില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥിക്കൂടം

മലപ്പുറം: മഞ്ചേരി ചെരണിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി. പഴയ ഫ്ളക്സിനുള്ളില്‍ മൂടിയ നിലയില്‍ ആയിരുന്നു അസ്ഥികൂടം. കഴിഞ്ഞ ദിവസം…

1 hour ago

ടാങ്കര്‍ ലോറിയില്‍ നിന്ന് സള്‍ഫൂരിക് ആസിഡ് തെറിച്ച്‌ ബൈക്ക് യാത്രികന് പൊള്ളലേറ്റു

കൊച്ചി: എറണാകുളം തേവരയില്‍ ടാങ്കർ ലോറിയില്‍ നിന്ന് സള്‍ഫൂരിക് ആസിഡ് തെറിച്ച്‌ ബൈക്ക് യാത്രികന് പൊള്ളലേറ്റു. കണ്ണമാലി സ്വദേശിയുടെ കയ്യിലും…

1 hour ago

ഡോക്ടറായ യുവതിയെ മയക്കുമരുന്ന് കുത്തി കൊലപ്പെടുത്തി; ഭര്‍ത്താവിനെതിരെ കേസ്

ബെംഗളൂരു: ഡോക്ടറായ യുവതിയെ മയക്കുമരുന്ന് കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കേസ്. മുന്നേകൊലാല്‍ സ്വദേശിനിയായ ഡോ. കൃതിക എം റെഡ്ഡിയെ…

2 hours ago