Categories: KERALATOP NEWS

4കെ ദൃശ്യമികവോടെ മണിച്ചിത്രത്താഴ് ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകർ

മലയാളത്തിൻ്റെ എക്കാലത്തെയും ക്ലാസിക്ക് ചിത്രമായ ‘മണിച്ചിത്രത്താഴി’ന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകർ. ഓഗസ്റ്റ് 17നാണ് മണിച്ത്രത്താഴ് തിയേറ്ററുകളില്‍ എത്തുന്നത്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്‌സും ചേർന്നാണ് മോളിവുഡില്‍ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.

1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാല്‍, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാള സിനിമയിലെ വമ്പൻ താരനിര തന്നെ അണിനിരന്ന ചിത്രം ആയിരുന്നു.

പുത്തൻ സാങ്കേതികവിദ്യയില്‍ ഫോർ കെ അറ്റ്മോസില്‍ ആണ് മണിച്ചിത്രത്താഴ് വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥ സംവിധായകൻ ഫാസിലിന്റെ സംവിധായക പാടവത്തില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമകളില്‍ ഒന്നായി മാറി. ശോഭനയ്ക്ക് ആ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടികൊടുത്ത ചിത്രമാണിത്.

1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.  മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. കന്നടയില്‍ ആപ്തമിത്ര, സൂപ്പർസ്റ്റാർ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു.

TAGS : MANICHITHRATHAZ | FILM | TEASER
SUMMARY : The makers have released the teaser of Manichitrathaar with 4K visuals

Savre Digital

Recent Posts

വാളയാറിൽ കാർ ലോറിയിൽ ഇടിച്ചു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്കേറ്റു

പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ  അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…

20 minutes ago

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…

1 hour ago

വോട്ട് അധികാര്‍ യാത്ര; രാഹുൽ ഗാന്ധി നയിക്കുന്ന 16 ദി​വ​സ യാത്രയ്ക്ക് ഇന്ന് ബിഹാറിൽ തുടക്കം

ന്യൂഡൽ​ഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ന​യി​ക്കു​ന്ന ‘വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര’​ക്ക് ബി​ഹാ​റി​ലെ സാ​സാ​റാ​മി​ൽ ഞാ​യ​റാ​ഴ്ച…

1 hour ago

ചിക്കമഗളൂരുവിൽ പുലിയെ പിടികൂടി

ബെംഗളൂരു: ചിക്കമഗളൂരുവില്‍ ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടി. ജില്ലയിലെ അജ്മാപുര  നാരായണപുര ഗ്രാമത്തിലിറങ്ങിയ…

2 hours ago

മണ്ണിടിച്ചല്‍; ബെംഗളൂരു-മംഗളൂരു പാതയില്‍ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു

ബെംഗളുരു: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സകലേശപുര യ്ക്ക് സമീപം യേഡകുമാരിയിൽ റെയിൽപാളത്തില്‍…

2 hours ago

വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമി അന്തരിച്ചു

ബെംഗളൂരു: വൊക്കലിഗ മഠാധിപതിയായ കുമാര ചന്ദ്രശേഖരനാഥ സ്വാമി (82) അന്തരിച്ചു. കെങ്കേരി വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠത്തിന്റെ ആദ്യ മഠാധിപതിയാണ്.…

3 hours ago