നാലുവർഷ ബിരുദ കോഴ്‌സുകള്‍ ഈ വർഷം മുതല്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധികരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 7 ആണ്. മൂന്ന് വർഷം കഴിഞ്ഞാല്‍ ഡിഗ്രി ലഭിക്കും. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം. ഹോണേഴ്‌സ് ബിരുദമെടുത്താല്‍ പി ജിക്ക് ഒരു വർഷം മതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
നിലവിലെ മൂന്ന് വര്‍ഷത്തോട് ഒരു വര്‍ഷം കൂട്ടി ചേര്‍ക്കുക എന്നതല്ല പുതിയ ബിരുദ കോഴ്‌സുകൊണ്ട് ഉദ്ദേശിക്കുന്നത്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കമാണ് കരിക്കുലം തയാറാക്കിയത്. സമൂലമായ മാറ്റം കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ് ബിരുദം ലഭിക്കും. ഒന്നിലേറെ വിഷയങ്ങളില്‍ താല്‍പര്യം ഉള്ള വിദ്യാര്‍ഥികള്‍ക്ക് അതനുസരിച്ചു വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ആവശ്യത്തിന് അനുസരിച്ച് ക്രെഡിറ്റുകള്‍ നേടിയാല്‍ രണ്ടര വര്‍ഷം കൊണ്ട് ബിരുദം ലഭിക്കും. ജൂണ്‍ ഏഴ് വരെ അപേക്ഷ സ്വീകരിക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ 22ന് നടക്കും.
ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭയില്‍ പാസാക്കി. നിയമ…
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി. അഭിഭാഷകൻ രോഹിത് പാണ്ഡെയാണ്…
ബെംഗളൂരു: ശിവമോഗയിൽ ബൈക്കപകടത്തില്‍ രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ഉഡുപ്പി കാട്പാഡി സ്വദേശിആദിത്യ (21), ദാവണഗെരെ ന്യാമതി സ്വദേശിയായ സന്ദീപ്…
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…