LATEST NEWS

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ കാറപകടത്തിൽ 4 മരണം

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിലുണ്ടായ കാറപടകത്തിൽ 4 പേർ മരിച്ചു. മാണ്ഡ്യ, കെആർ പേട്ട് സ്വദേശികളായ തമന്ന ഗൗഡ(27), മുത്തുരാജ്(55), സഞ്ജു(28), സച്ചിൻ(27) എന്നിവരാണ് മരിച്ചത്. രാമനഗരയിലെ ജയപുര ഗേറ്റിനു സമീപം ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. രാമനഗരയിൽ ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഇവര്‍.

നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിലേക്കു ഇടിച്ചു കയറുകയായിരുന്നു. യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ രാമനഗര ട്രാഫിക് പോലീസ് കേസെടുത്തു.

SUMMARY: 4 Killed As Speeding Car Crashes Near Ramanagara

WEB DESK

Recent Posts

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയില്ല; കോണ്‍ഗ്രസ് വനിതാ നേതാവ് സ്വമേധയാ രാജിവെച്ചു

പാലക്കാട്: ഷൊർണൂർ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലർ രാജിവച്ചു. ഷൊർണൂർ നഗരസഭയിലെ അന്തിമഹാകാളൻചിറ 31-ാം വാർഡിലെ കൗണ്‍സിലർ സി സന്ധ്യയാണ് രാജിവച്ചത്.…

2 hours ago

മത്സ്യബന്ധനത്തിനിടെ വള്ളത്തിന് തീ പിടിച്ചു; ഉപകരണങ്ങള്‍ കത്തി നശിച്ചു

ആലപ്പുഴ: പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ലീക്കായി മത്സ്യബന്ധന വള്ളത്തിന് തീപിടിച്ചു. സംഭവത്തില്‍ വള്ളത്തിലെ ഉപകരണങ്ങള്‍ കത്തി നശിച്ചു. കായംകുളം…

3 hours ago

ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസ്; മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബര്‍ 6 വരെ കസ്റ്റഡിയില്‍ വിട്ടു

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. സെപ്തംബര്‍ 6…

3 hours ago

നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി; വിദേശയാത്രക്ക് അനുമതി നിഷേധിച്ചു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. ദുബൈയില്‍ പോകാൻ സൗബിന് യാത്രാ അനുമതിയില്ല.…

4 hours ago

ശ്രീനാരായണ ഗുരുദേവന്‍റെ ആശയങ്ങള്‍ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുരുവിനെ പകർത്തിയ നേതാവാണ് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുദേവൻ്റെ ആശയങ്ങള്‍…

4 hours ago

പൗരത്വ ഭേദഗതി നിയമത്തിൽ ഇളവുമായി കേന്ദ്രം; 2024 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം (2024) ഡിസംബര്‍ 31 വരെ അയല്‍…

5 hours ago