LATEST NEWS

ജര്‍മനിയിൽ ട്രെയിൻ പാളംതെറ്റി 4 പേർ കൊല്ലപ്പെട്ടു; ട്രെയിന്‍ ഒരുവശത്തേക്ക് ചെരിഞ്ഞു

മ്യൂണിക്: തെക്കൻ ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി നാല് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ട്രെയിനില്‍. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.

പ്രാദേശിക പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം എന്തെന്നതില്‍ വ്യക്തത വന്നിട്ടില്ല. സിഗ്മറിംഗന്‍ പട്ടണത്തില്‍നിന്ന് ഉല്‍ം നഗരത്തിലേക്ക് പുറപ്പെട്ട ട്രെയിന്‍ വനത്തിന് നടുവില്‍വെച്ചാണ് പാളംതെറ്റിയത്.

ട്രെയിൻ പാളത്തിൽ നിന്ന് മാറി മറിഞ്ഞ് കിടക്കുന്ന ചിത്രങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായ മേഖലയിലാണ് അപകടമുണ്ടായത്. അന്വേഷണവുമായി സഹകരിക്കുമെന്നാണ് ജർമനിയിലെ പ്രധാന റെയിൽവേ ഓപ്പറേറ്റർ വിശദമാക്കുന്നത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്.

SUMMARY: 4 killed as train derails in Germany; train tilts to one side

NEWS DESK

Recent Posts

റോജി എം ജോൺ എംഎൽഎ വിവാഹിതനാകുന്നു; വധു ഇന്റീരിയർ ഡിസൈനർ

കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…

6 hours ago

മീന്‍വണ്ടിക്കടിയില്‍ പെട്ട് യുവതി തല്‍ക്ഷണം മരിച്ചു

കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയു​ടെ…

6 hours ago

രാജ്യവ്യാപക എസ്ഐആർ; തിരഞ്ഞെടുപ്പു കമ്മിഷന്റെ വാർത്താസമ്മേളനം നാളെ

ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…

7 hours ago

നോർക്ക അപേക്ഷകൾ കൈമാറി

ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ  സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …

7 hours ago

അവിഹിത ബന്ധമാരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം കര്‍ണാടകയിലെ ബീദറില്‍

ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…

8 hours ago

ഡല്‍ഹിയില്‍ വായുമലിനീകരണം ശ്വാസംമുട്ടിക്കുന്ന തലത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…

9 hours ago