ASSOCIATION NEWS

ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷന്റെ നേതൃത്വത്തില്‍ 4 മലയാള കൃതികള്‍ കൂടി കന്നഡയിലേക്ക്

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേർസ് അസോസിയേഷൻ (ഡിബിടിഎ) യുടെ നേതൃത്വത്തിൽ മലയാളത്തില്‍ നിന്നും കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്ത നാല് കൃതികളുടെ പ്രകാശനം മൈസൂരുവില്‍ നടന്നു. കുവെമ്പു നഗറിലെ കലാസുരുചി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ ടി.ഡി. രാമകൃഷ്ണന്റെ ‘അന്ധർ–ബധിരർ–മൂകർ’,  ജനമ്മ കുഞ്ഞുണ്ണിയുടെ ‘ശിവകാമി’, ഇ.പി. പവിത്രന്റെ ‘ഇബ്നു ബത്തൂത്തായുടെ ലോക യാത്രകൾ’, സി.എൻ. ശ്രീകണ്ഠൻ നായരുടെ ‘നാടകത്രയം’ എന്നീ കൃതികളുടെ കന്നഡ പരിഭാഷകൾ ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേഴ്സ് അസ്സോസിയേഷൻ പ്രസിഡന്റായ ഡോ. സുഷമ ശങ്കറാണ് പ്രകാശനം ചെയ്തത്. ഈ നാലു മലയാളകൃതികളുടേയും വിവർത്തനം ഡിബിടിഎ സെക്രട്ടറി കെ. പ്രഭാകരൻ ആണ് നിര്‍വഹിച്ചത്.

പുസ്തകങ്ങളെക്കുറിച്ച് ശശിധർ ഡോംഗ്രെ, ചാന്ദ്നി, ശൈലജ വേണുഗോപാൽ എന്നിവർ സംസാരിച്ചു. ബി.ശങ്കർ, പ്രഫ. രാകേഷ്, റെബിൻ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കെ. പ്രഭാകരന്‍ നന്ദി പറഞ്ഞു.
SUMMARY: 4 more Malayalam works translated into Kannada under the leadership of the Dravidian Language Translators Association

NEWS DESK

Recent Posts

ഹോസ്കോട്ട വാഹനാപകടം; മരിച്ച മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഹൊസകോട്ട സർക്കാർ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം…

5 hours ago

ചൂട് കൂടി, തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 വരെ വിശ്രമം

തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 12 മുതൽ മെയ്…

6 hours ago

കേരളസമാജം ദൂരവാണിനഗർ ഡെന്റൽ, സ്പീച് ആന്‍റ് ഹിയറിങ്ങ് ക്യാമ്പ് ഞായറാഴ്ച

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ ഡെന്റൽ, സ്പീച് ആന്‍റ് ഹിയറിങ്ങ് ക്യാമ്പ് ഞായറാഴ്ച രാവിലെ 10…

7 hours ago

ഡോക്ടര്‍ ചമഞ്ഞെത്തി; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതി പിടിയില്‍

തിരുവനന്തപുരം‌: മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് യുവതിയെ പിടികൂടിയത്. ന്യൂറോ സർജനെന്ന വ്യാജേന…

7 hours ago

കോളജിലെ വാലന്‍റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്ത് ബജ്‌രംഗ്ദൾ പ്രവർത്തകർ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്തു. ഇന്‍ഡോറിലെ നാര്‍സി മുന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ഥികളുടെ വാലന്റൈന്‍സ് ഡേ…

7 hours ago

കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്ക്

കൊല്ലം: കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടില്‍ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരുക്കേറ്റത്. മുഖത്തും…

8 hours ago