കോഴിക്കോട് തിക്കോടി ഡ്രൈവ് ഇൻ ബീച്ചില്‍ കടലില്‍ കുളിക്കാൻ ഇറങ്ങിയവരില്‍ നാലുപേർ തിരയില്‍ പെട്ട് മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ (35), വാണി (32), ബിനീഷ്(40) ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.
വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24 അംഗ സംഘത്തില്‍പ്പെട്ട അഞ്ച് പേരാണ് തിരയില്‍ പെട്ടത്. അഞ്ചാമത്തേയാള്‍ ചികില്‍സയിലാണ്. കടലില്‍ കണ്ടവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
TAGS : KOZHIKOD
SUMMARY : 4 people died in the sea while bathing in the sea
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയമാണെന്ന് ഹൈക്കോടതി…
ഡൽഹി: ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാർട്ട്മെന്റില്‍ തീപിടിത്തം. പാർലമെന്റില്‍ നിന്ന് ഇരുന്നൂറ് മീറ്റർ അകലെയുള്ള ബ്രഹ്മപുത്ര അപ്പാർട്ട്മെന്റില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്.…
തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. കൊല്ലം സ്വദേശി…
അമൃത്സര്‍: പഞ്ചാബിലെ സിര്‍ഹിന്ദ് റെയില്‍വെ സ്റ്റേഷനിലെത്തിയ അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെ 7.30…
പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസില്‍ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നു കണ്ട കോടതി വധ ശിക്ഷ നല്‍കണമെന്ന…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ കുറവ്. ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയിലാണ് വ്യാപാരം. പവന് വില…