താമരശ്ശേരിക്ക് സമീപം കാറും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടി ഇടിച്ച് 4 പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്. ഒരാളുടെ നില ഗുരുതരമാണ്. രാമനാട്ടുകര ചേലമ്പ്ര പറശ്ശേരിക്കുഴി പുള്ളിപറമ്പിൽ റഹീസിനാണ് ഗുരുതരമായി പരുക്കേറ്റത്. അപകടത്തിൽപ്പെട്ടവർക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.
കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ്, ബസിലെ യാത്രക്കാരായ അടിവാരം സ്വദേശിനി ആദ്ര, കൈതപ്പൊയിൽ സ്വദേശിനി അനുഷ എന്നിവർക്കാണ് പരുക്കേറ്റത്. കാർ യാത്രക്കാർക്ക് താമരശ്ശേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
<BR>
TAGS : ACCIDENT, THAMARASSERY
SUMMARY: 4 people were injured in a collision between a car and a KSRTC bus in Thamarassery
ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു.…
ഇടുക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന് കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…
ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്മെന്റ്…
ന്യൂഡൽഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിലായി. റഫിജുൽ അലി (ബോംഗൈഗാവ്),…
ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന് വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…