LATEST NEWS

തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുള്ള തറവാട് കത്തിനശിച്ചു

തിരുവനന്തപുരം: തിരുവല്ലം ഇടയാറില്‍ 400 വർഷത്തോളം പഴക്കമുളളതും അടച്ചിട്ടിരുന്നതുമായി നാരക തറവാട് എന്ന വീട് കത്തി നശിച്ചു. സമീപത്തുളള വീടുകളിലേക്ക് തീപടരാത്തത് കൂടുതല്‍ അപകടമൊഴിവാക്കി. പൂന്തുറയില്‍ താമസിക്കുന്ന ഇന്ദിര, സഹോദരൻ ബാലചന്ദ്രൻ എന്നിവരാണ് ഈ വീടിന്റെ അവകാശികള്‍.

തടിയിലാണ് വീടിന്റെ മുഴുവൻ നിർമ്മാണവും. വെളളിയാഴ്ച രാത്രി എട്ടോടെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ അറിയിച്ചതിനുസരിച്ച്‌ ചാക്ക, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് തീകെടുത്തിയത്. സാമൂഹിക വിരുദ്ധർ തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണയച്ചു.

SUMMARY: 400-year-old ancestral house burnt down in Thiruvallam

NEWS BUREAU

Recent Posts

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ച്‌ പരിശോധന

ഡൽഹി: ഡൽഹിയിലെ വിവിധ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടർന്ന് ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡല്‍ പബ്ലിക്…

10 minutes ago

റെക്കോര്‍ഡ് മറികടന്ന് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന് ഇന്ന് 600 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 82,240…

55 minutes ago

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് പാലക്കാട്ടേക്കില്ല; നിയമസഭ കഴിഞ്ഞ് മതിയെന്ന് ധാരണ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പാലക്കാട് എത്തിയേക്കില്ല. ഇനി നിയമസഭ കഴിഞ്ഞ് മണ്ഡലത്തിൽ എത്തിയാൽ മതിയെന്നാണ് ധാരണ. ശനിയാഴ്ച്ച…

1 hour ago

മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊലപ്പെടുത്തി. വഴിക്കടവ് നായക്കൻകൂളി മോളുകാലായില്‍ വര്‍ഗീസ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു.…

2 hours ago

വിജയപുരയിലെ ബാങ്ക് കൊള്ള: സ്വർണവും പണവും കണ്ടെടുത്തു

ബെംഗളൂരു: വിജയപുര ചട്ചനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽനിന്ന് കവർച്ചചെയ്ത 6.54 കിലോഗ്രാം സ്വർണാഭരണങ്ങളും 41.4 ലക്ഷം രൂപയും…

2 hours ago

കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു

കൊച്ചി: കൊച്ചിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് വെട്ടേറ്റു. രവിപുരം എസിടി കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അബിനി ജോ (19) എന്ന വിദ്യാര്‍ഥിക്കാണ് വെട്ടേറ്റത്.…

3 hours ago