ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരിക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ചികിത്സയിലിരുന്ന കരുര്‍ സ്വദേശിനി സുഗുണയാണ് മരിച്ചത്. അതേസമയം തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യവുമായി മദ്രാസ് ഹൈക്കോടതയിൽ ഹർജി സമർപ്പിച്ചു. ശനിയാഴ്ചത്തെ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട ഒരാളാണ് ഹർജിക്കാരൻ.
ശനിയാഴ്ച നടന്ന ടിവികെ റാലിയിൽ സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെ ധാരാളമാളുകളെ ചെറിയൊരു സ്ഥലത്ത് കുത്തിനിറച്ചെന്നും അതുകാരണം 41 പേർ മരിച്ചെന്നും അത് ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹർജിയിൽ പറയുന്നത്. കുട്ടികളെ രാഷ്ട്രീയ പരിപാടികളിൽ അണിനിരത്തിയത് ബാലവേല തടയുന്നതിനുള്ള നിയമത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.
അതേ സമയം ദുരന്തത്തില്‍ അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായ ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും.
SUMMARY: 41 dead in Karur tragedy; Petition for cancellation of approval of TVK
തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…
ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…
ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വസന്ത്…
തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.…
ഡബ്ലിന്‍: കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയിയെ (34) വീട്ടില്‍ മരിച്ച നിലയില്‍…