മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസിന് തിങ്കളാഴ്ച ബെംഗളൂരുവില്‍ തുടക്കമാകും
ബെംഗളൂരു: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ 112 ആം മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസ് മെയ് 13 മുതൽ 16 വരെ ബെംഗളൂരുവില്‍ നടക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യൂണിവേഴ്സിറ്റി തലത്തിലുള 300 ൽ പരം മാർത്തോമാ വിഭാഗത്തില്‍പെട്ട വിദ്യര്‍ത്ഥികള്‍ കോൺഫറൻസിൽ പങ്കെടുക്കും. മാറ്റം എന്നാ പ്രമേയത്തില്‍ നടക്കുന്ന കോൺഫറൻസില്‍ സഭയുടെ എല്ലാ ബിഷപ്പ്മാരും പങ്കെടുക്കും.
തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ബന്നാർഗട്ടായിൽ ഉള്ള ടി. ജോൺ കോളേജ് അങ്കണത്തിൽ വച്ചുള്ള ഉൽഘാടന സമ്മേളനത്തോടെ ഈ വർഷത്തെ 4 ദിവസം നീണ്ടു നിൽക്കുന്ന ചരിത്ര പ്രസിദ്ധമായ 112 ആം മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസ്ന് തിരശീല ഉയരും. രാവിലെ 10 മുതൽ 4 വരെ രജിസ്റ്റെഷൻ. വൈകുന്നേരം 5 മണിക്ക് കൂടുന്ന ഉൽഘാടനം സമ്മേളനത്തിൽ ചെന്നൈ – ബാംഗ്ലൂർ ഭദ്രാസന അധ്യക്ഷനും, കോൺഫറൻസ് ഉപ രക്ഷാധികാരിയുമായ ഡോ. ഗ്രീഗോറിയോസ് മാർ സ്റ്റെഫാനോസ് എപ്പിസ്ക്കോപ്പാ അധ്യക്ഷത വഹിക്കും.
സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയും,
റാന്നി ഭദ്രാസന അധിപനുമായ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത സമ്മേളനം ഉൽഘാടനം ചെയ്യും. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാംഗ്ലൂർ – മൈലാപ്പൂർ ഭദ്രാസന അധിപൻ ഡോ
ഐസക്ക് മോർ ഒസ്‌ത്താത്തിയോസ് മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണം നടത്തും. മാർത്തോമാ സഭയുടെ തോമസ് മാർ തീമോത്തിയോസ് എപ്പിസ്ക്കോപ്പാ, സഖറിയ മാർ അപ്രേം എപ്പിസ്ക്കോപ്പാ, ഡോ. ജോസഫ് മാർ ഈവാനിയോസ് എപ്പിസ്ക്കോപ്പാ, മാത്യൂസ് മാർ സെറാഫീo എപ്പിസ്ക്കോപ്പാ, വികാരി ജനറൽ റവ. ഡോ. ഷാo പി. തോമസ്
സഭയുടെ കേന്ദ്ര – ഭദ്രാസന ഭാരവാഹികൾ എന്നിവർ കോൺഫറൻസിൽ പങ്കെടുക്കും.
ദിവസവും ഉള്ള മീറ്റിംഗ്കളിൽ മാർത്തോമാ സഭയുടെ റവ. ഡോ. എബ്രഹാം സ്കറിയ പി. മുഖ്യപ്രഭാഷണവും,
റവ. ടോണി ഈപ്പൻ വർക്കി ബൈബിൾ പഠനത്തിനും, ചർച്ചകൾക്കും
നേതൃത്വം കൊടുക്കും.
സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, സഭാ ട്രഷറർ അഡ്വക്കേറ്റ് അൻസിൽ സക്കറിയ കോമാട്ട്, ഡോ. സുനിൽ തോമസ്, ഡോക്ടർ. ബെന്നി പ്രസാദ്, റവ. ശശികല ആൽവ എന്നിവർ അതിഥികളായി പങ്കെടുക്കും.
സ്റ്റുഡന്റസ് നേതൃത്വം കൊടുക്കുന്ന വിവിധ പരിപാടികളും ഈ ദിവസങ്ങളിൽ ഉണ്ടാവും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 300 ൽ പരം സ്റ്റുഡന്റസ് ഇന്നും, നാളെയുമായി ബാംഗ്ലൂലെ കോൺഫറൻസ് വേദിയായ ടി. ജോൺ കോളേജ് ക്യാമ്പസിൽ ആഗതരാകും. 4 ദിവസങ്ങൾ ഈ കോളേജിൽ തന്നെ താമസിച്ചു സ്റ്റുഡന്റസ് താമസിക്കും.
ചരിത്ര പ്രസിദ്ധമായ കോൺഫറൻസിനെ വരവേൽക്കാൻ ബാംഗ്ലൂർ നഗരത്തിലെ 12 പള്ളികളിൽ നിന്നും ഈ കോൺഫറൻസിന്റെ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘം ആവേശത്തിലാണ്. റവ. ജേക്കബ് സി. മാത്യു ( പ്രസിഡന്റ് ), പ്രൊഫസർ ജേക്കബ് തോമസ് ( ഓർഗനൈസിംഗ് സെക്രട്ടറി ), ജോയൽ ചെറിയാൽ വർഗീസ്, അക്ശ തങ്കമ്മ തോമസ് ( സ്റ്റുഡന്റസ് സെക്രട്ടറിമാർ )
ബിനേഷ് സ്കറിയ ( ട്രഷറർ ), അഞ്ജീല
ബിജു, ഹർഷ ജേക്കബ്, ജോഷ്വ ഷാജൻ ( സ്റ്റുഡന്റസ് ജോയിന്റ് സെക്രട്ടറിമാർ), റവ. സി. ജോൺ,
റവ. ഡോ. ജേക്കബ് പി. തോമസ്, റവ. ജോൺസൺ തോമസ് ഉണ്ണിത്താൻ, റവ. സജി തോമസ്,
റവ. സജി ജോസഫ്,
റവ. ജെയിംസ് എം. കോശി വീരമല,
റവ. ജിജു ജോസഫ്,
റവ. അജിത് അലക്സാണ്ടർ, റവ. ഷൈജു പി. ജോൺ,
റവ. ഷൈനു ബേബി, റവ. ക്രിസ്റ്റി എബ്രഹാം, റവ. മഞ്ജുഷ് എബിൻ കോശി,
റവ. ജിജോ ഡാനിയേൽ ജോർജ്കുട്ടി, റവ. ജോയൽ ജോർജ് ഫിലിപ്പ്, റവ. എബി ബാബു, റവ. എബി എബ്രഹാം,
റവ. സാംജി സ്റ്റീഫൻ, ശ്രീ. ഷാജൻ ജോർജ്, സുനിൽ തോമസ് കുട്ടൻകേരിൽ, ആഷിഷ് ടി. വർഗീസ്,
മനോജ് സ്റ്റീഫൻ, ബാബു കോശി, സാൽ സ്കറിയ, ഗ്ളിൻ തോമസ് അലക്സ്
എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘ കോർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഫറൻസ് ക്രമീകരണ ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് പ്രസിഡന്റ് കോർ കമ്മിറ്റിക്ക് വേണ്ടി
റവ. ജേക്കബ് സി. മാത്യു, ഓർനൈസിംഗ് സെക്രട്ടറി പ്രൊഫസർ ജേക്കബ്, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ റവ. ജോയൽ ജോർജ് ഫിലിപ്പ്, മീഡിയ & പബ്ലിസിറ്റി കൺവീനർ സുനിൽ കുട്ടൻകേരിൽ എന്നിവർ സംയുക്തമായി അറിയിച്ചു.
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ തൃക്കാക്കര…
കൊല്ലം: വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ആണ്‍സുഹൃത്തിന്റെ കൂടെ താമസം തുടങ്ങിയ യുവതിയെ യുവാവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കാരാളികോണത്ത്…
ചെന്നൈ: ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടം അട്ടിമറി എന്ന് സ്ഥിരീകരണം. റെയിൽവേ സുരക്ഷ കമ്മീഷണർ അന്തിമ റിപ്പോർട്ട്…
ബെംഗളൂരു: തുമക്കൂരുവിൽ പുലികളുടെ ആക്രമണത്തിൽ 5 ഗ്രാമീണർക്ക് പരുക്ക്. തുരുവെക്കെരെ താലൂക്കിലെ തബ്ബഘട്ടെ ഹോബ്ലി ഗ്രാമത്തിലാണ് സംഭവം. ഫാമിലെ തൊഴിലാളികളാണ്…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. 18 വരെ നീണ്ടു നിൽക്കുന്ന മേളയിൽ…
ബെംഗളൂരു: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.…