ബെംഗളൂരു: ബെംഗളൂരു- മംഗളൂരു ഹാസൻ റെയിൽ പാതയിൽ പാളത്തിൽ മണ്ണിടിച്ചലുണ്ടായതിനെ തുടർന്നുള്ള ഗതാഗത തടസം പരിഹരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. യദകുമേറി – കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ച രാത്രിയാണ് മണ്ണിടിച്ചൽ ഉണ്ടായത്. ഇതേ തുടർന്ന് ഈ റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളും ഓഗസ്റ്റ് 4 വരെയാണ് റദ്ദാക്കിയത്.
പാതയിൽ ഗതാഗതം പുനസ്ഥാപിക്കുന്ന ജോലികൾ വിലയിരുത്താൻ ദക്ഷിണ – പശ്ചിമ റെയിൽവേ ജനറൽ മാനേജർ അരവിന്ദ് ശ്രീവാസ്തവ യദകുമേറി സന്ദർശിച്ചിരുന്നു. യാത്രാക്ലേശം പരിഹരിക്കുന്നതിനായി മംഗളൂരു- കണ്ണൂർ – ബെംഗളൂരു വഴി മഡ്ഗാവ്, കാർവാർ എന്നിവിടങ്ങളിൽ നിന്നായി ഇന്നും നാളെയുമായി രണ്ട് സ്പെഷ്യൽ വൺവേ ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…