BENGALURU UPDATES

ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 പേർ അറസ്റ്റിൽ

ബെംഗളൂരു: കെആർപുരത്ത് ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. സീഗേഹള്ളി മെയിൻ റോഡിലെ ജ്വല്ലറിയിൽ നിന്നാണ് സംഘം 478 ഗ്രാം സ്വർണം മോഷ്ടിച്ചത്.

മേയ് 9ന് നടന്ന മോഷണത്തിലെ പ്രതികളെ ഒട്ടേറെ സംസ്ഥാനങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്. വൈകുന്നേരം 4 മണിയോടെ ജ്വല്ലറിയിലെത്തിയ സംഘം ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണവുമായി കടന്നു കളയുകയായിരുന്നു. മോഷ്ടിച്ച സ്വർണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

SUMMARY: 5 men from Rajasthan arrested over 50 lakh gold heist

WEB DESK

Recent Posts

ശുചിമുറിയിൽ സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണില്‍ പകര്‍ത്തി; ഇൻഫോസിസ് ടെക്കി അറസ്റ്റിൽ

ബെംഗളൂരു: ഐ.ടി.കമ്പനിയുടെ വനിതാ ശുചിമുറിയിൽ മൊബൈൽ ഫോണില്‍ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ അറസ്റ്റിൽ.  മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സ്വപ്നിൽ…

39 minutes ago

ആലപ്പുഴയില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ്…

56 minutes ago

കോടതിയലക്ഷ്യ കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീനയ്ക്ക് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍ ആറ് മാസം…

1 hour ago

സൂംബ പരിശീലനത്തിനെതിരായ വിമര്‍ശനം; ടി കെ അഷ്‌റഫിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളില്‍ സുംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച…

1 hour ago

യുവാക്കളിലെ ഹൃദയാഘാതവും കോവിഡ് വാക്‌സിനുമായി ബന്ധമില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ഹൃദയാഘാതം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ക്ക് കോവിഡ് വാക്സീനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യൻ കൗണ്‍സില്‍ ഫോർ മെഡിക്കല്‍ റിസർച്ചും…

3 hours ago

ജെഎസ്‌കെ വിവാദം: സിനിമ കാണാൻ ഹൈക്കോടതി

കൊച്ചി: സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാന്‍ ഹൈക്കോടതിയുടെ തീരുമാനം. ജസ്റ്റിസ് എന്‍…

4 hours ago