ബെംഗളൂരുവിൽ 40,000 രൂപ വാടകയുള്ള ഫ്ലാറ്റിന് ഡിപ്പോസിറ്റ് 5 ലക്ഷം! സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി യുവതിയുടെ കുറിപ്പ്

ബെംഗളൂരു: ബെംഗളൂരുവില്‍ 40,000 രൂപ വാടകയുള്ള ഫ്‌ളാറ്റിന് ഉടമ സെക്യൂരിറ്റി ഡിപ്പോസിറ്റായി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് യുവതി. വാടകയ്ക്ക് ഫ്‌ളാറ്റ് അന്വേഷിച്ചപ്പോള്‍ ഫ്‌ളാറ്റുടമ ഉയര്‍ന്ന ഡെപ്പോസിറ്റ് തുക ആവശ്യപ്പെട്ടെന്ന വിഷമകരമായ അനുഭവം യുവതി എക്സിലൂടെയാണ് പങ്കുവെച്ചത്. സാമൂഹികമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് യുവതിയുടെ കുറിപ്പ്.

ഹര്‍ണിതി കൗര്‍ എന്ന യുവതിയാണ് അനുഭവം പങ്കുവെച്ചത്. വാടക  ഫ്‌ളാറ്റിന് 5 ലക്ഷം ഡിപ്പോസിറ്റ് എന്ന് കേട്ടതോടെ ഞാന്‍ ക്ഷീണിച്ചുപോയി എന്നാണ് ഹര്‍ണിത് കൗര്‍ എക്‌സില്‍ എഴുതിയത്. പോസ്റ്റ് വൈറലായതോടുകൂടി നിരവധിപേരാണ് തങ്ങളുടെ അഭിപ്രായം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്.

‘ഡല്‍ഹി പോലുള്ള നഗരങ്ങളിലും സെക്യൂരിറ്റി ഡിപ്പോസിറ്റായി സാധാരണ രണ്ടോ മൂന്നോ മാസത്തെ വാടകയാണ് വാങ്ങുന്നത്. എന്നാല്‍ കുതിച്ചുയരുന്ന റിയല്‍ എസ്റ്റേറ്റ് മൂല്യത്തിനും സ്ഥല പ്രതിസന്ധിക്കും പേരുകേട്ട ബെംഗളൂരുവില്‍ അഞ്ച് അല്ലെങ്കില്‍ പത്ത് മാസത്തെ വാടകവരെ ഡിപ്പോസിറ്റായി വാങ്ങിയേക്കാം, എങ്കിലും 5 ലക്ഷം രൂപ കൂടുതലാണ് ‘ എന്നാണ് ഒരു എക്‌സ് ഉപഭോക്താവിന്റെ അഭിപ്രായം. ബെംഗളൂരുവിലെ വീട്ടുടമസ്ഥര്‍ കളളന്മാരാണ്. നിങ്ങള്‍ ഒഴിയുമ്പോള്‍ അവര്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും’ മറ്റൊരാള്‍ പറഞ്ഞു.

‘അയാള്‍ക്ക് ഒരു വീട് വാങ്ങാനുള്ള മറ്റൊരു കാരണം ആയിരിക്കാം’ എന്നായിരുന്നു വേറൊരു കമൻ്റ്. ബെംഗളൂവില്‍ ഏഴുമാസത്തെ വാടകവരെ ഡെപ്പോസിറ്റ് തുകയായി ചോദിച്ചിട്ടുണ്ടെന്നും 2019-ല്‍ രണ്ടുലക്ഷം രൂപയാണ് ഡെപ്പോസിറ്റായി നല്‍കിയതെന്നും മറ്റുചിലരും വെളിപ്പെടുത്തി.

‘ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ് ഡല്‍ഹി. ഇവിടുത്തെ പൊതുഗതാഗതം മികച്ചതാണ്, മികച്ച ഭക്ഷണം, നല്ല രാത്രി ജീവിതം, കൂടുതല്‍ പച്ചപ്പ്, കുറവ് ട്രാഫിക്, കൂടുതല്‍ താങ്ങാവുന്ന വില. പക്ഷേ നമുക്ക് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. ക്രമസമാധാന രംഗത്ത് മുംബൈ മുന്നിലാണ്, പക്ഷേ ബെംഗളൂരുവിന് ഡല്‍ഹിയെക്കാള്‍ ഒന്നും ഇല്ല,” മറ്റൊരു എക്‌സ് ഉപയോക്താവ് എഴുതി.
<BR>
TAGS : SOCIAL MEDIA
SUMMARY : 5 lakh deposit for a flat in Bengaluru with a rent of Rs 40,000! The note of the young woman became a discussion on social media

Savre Digital

Recent Posts

കുന്നംകുളം കസ്റ്റഡി മര്‍ദനം; പോലീസുകാര്‍ക്കെതിരെ സസ്പെൻഷന് ശിപാര്‍ശ

തൃശൂർ: തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന് ശിപാര്‍ശ. തൃശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി.…

3 minutes ago

ഓച്ചിറയില്‍ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു

കൊല്ലം: ഓച്ചിറ റെയില്‍വേ സ്റ്റേഷനില്‍ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ വസന്ത, ശ്യം…

41 minutes ago

രണ്ടാമതും ഏഷ്യയിലെ മികച്ച നടനുള്ള രാജ്യാന്തരപുരസ്‌കാരം നേടി ടൊവിനോ

കൊച്ചി: നടന്‍ ടൊവിനോ തോമസിന് വീണ്ടും രാജ്യാന്തര അംഗീകാരം. 2025-ലെ സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക്…

1 hour ago

കെപിസിസി സമൂഹമാധ്യമ ചുമതലയില്‍ നിന്ന് വി ടി ബല്‍റാം രാജിവെച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ…

2 hours ago

മുംബൈയില്‍ ചാവേര്‍ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

മുംബൈ: ചാവേറുകളും ആര്‍ഡിഎക്‌സും ഉപയോഗിച്ച്‌ മുംബൈയില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ച കേസില്‍ ജോല്‍സ്യനെ പോലിസ് അറസ്റ്റ് ചെയ്തു.…

3 hours ago

സാങ്കേതിക തകരാര്‍; ഇൻഡിഗോ വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി

കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കു പറന്നുയർന്ന വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി. ഇൻഡിഗോ വിമാനമാണ് സാങ്കേതിക…

4 hours ago