ന്യൂയോർക്ക്: അര നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസമാണ് ഇന്ന്. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈസ്റ്റേൺ ഡേലൈറ്റ് ടൈം അഥവാ ഇ.ഡി.ടി പ്രകാരം രാവിലെ 11.42 മുതൽ വൈകിട്ട് 4.52 വരെയാണ് സൂര്യഗ്രഹണം. ഇന്ത്യൻ സമയം അനുസരിച്ച് ഇന്നു രാത്രി 9.13 മുതൽ നാളെ പുലർച്ചെ 2.22 വരെയാണിത്.
യു.എസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് സമ്പൂർണ ഗ്രഹണം ദൃശ്യമാകുന്നത്. ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളിൽ കാണാനാകില്ല. ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.
ചന്ദ്രൻ സൂര്യനാൽ പൂർണമായും മറയ്ക്കപ്പെടും എന്നതാണ് സമ്പൂർണ സൂര്യഗ്രഹണത്തിന്റെ സവിശേഷത. ഇന്നത്തെ പൂർണ ഗ്രഹണ ഘട്ടം 4 മിനിട്ടും 28 സെക്കൻഡും നീണ്ടുനിൽക്കും. മെക്സിക്കോയിലെ നസാസ് പട്ടണത്തിലാണ് ഈ ഘട്ടം ആദ്യം ദൃശ്യമാകുന്നത്. ഇന്ത്യൻ സമയം, രാത്രി 11.47. അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ ഇന്ത്യൻ സമയം രാത്രി 10.30 മുതൽ ഗ്രഹണം തത്സമയം സംപ്രേക്ഷണം ചെയ്യും.സമ്പൂർണ ഗ്രഹണം ദൃശ്യമാകുന്ന ഇടങ്ങളിൽ പുലർച്ചെയും സന്ധ്യയ്ക്കും കാണപ്പെടും പോലെ ആകാശം ഇരുളും. കൊളംബിയ, വെനസ്വേല, പടിഞ്ഞാറൻ ബ്രിട്ടൻ, പോർച്ചുഗൽ, ഐസ്‌ലൻഡ് തുടങ്ങിയവയുടെ ഭാഗങ്ങളിൽ സൂര്യഗ്രഹണം ഭാഗികമായി ദൃശ്യമാകും. അതേസമയം സമ്പൂര്‍ണ സൂര്യഗ്രഹണം തത്സമയം കാണാനുള്ള സൗകര്യങ്ങള്‍ നാസ ഒരുക്കുന്നുണ്ട്. ഏപ്രില്‍ എട്ടിന് ഇന്ത്യന്‍ സമയം രാത്രി 10:30 ന് ആരംഭിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്റെ നാസ ലൈവ് സ്ട്രീം ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെ 1:30 വരെ നീളും.
ഗ്രഹണസമയത്ത് സൂര്യനെ നേരിട്ട് നോക്കുന്നത് ഒഴിവാക്കണം എന്നാണ് നക്ഷത്ര നിരീക്ഷകര്‍ പറയുന്നത്. കാരണം നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുന്നത് സുരക്ഷിതമല്ല. സോളാര്‍ ഫില്‍റ്ററുകള്‍, പിന്‍ഹോള്‍ പ്രൊജക്ടര്‍, ക്യാമറ, ബൈനോക്കുലര്‍ എന്നിവ കൊണ്ട് സൂര്യഗ്രഹണം കാണാം. അടുത്ത സമ്പൂര്‍ണ ഗ്രഹണം ഇനി 2026 ഓഗസ്റ്റ് 12 നായിരിക്കും. ഇത് അന്റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും ദൃശ്യമാകുക എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതിന് മുന്‍പ് 2017 ഓഗസ്റ്റ് 21ന് അമേരിക്കയിലായിരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായിരുന്നത്.
The post 50 വർഷങ്ങൾക്കുശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന് appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്…
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…
തൃശൂർ: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇത്…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകരയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി കമ്പയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂർ…