കൊച്ചി: മുനമ്പം സമരസമിതിയിലെ 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സമരസമിതി സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളിട്ട് പ്രവര്‍ത്തകരെ സ്വീകരിച്ചു. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും, ബിജെപി നേതാവ് എസ് സുരേഷടക്കമുള്ള നേതാക്കളും സ്ഥലത്തെത്തി.
വലിയ ആവേശത്തോടെയാണ് സമരസമിതി അംഗങ്ങളും ബിജെപി പ്രവര്‍ത്തകരും രാജീവ് ചന്ദ്രശേഖരെ സ്വീകരിച്ചത്. സമരപ്പന്തലിന്റെ 100 മീറ്റര്‍ അകലെ വെച്ച് തന്നെ സ്വീകരണം ആരംഭിച്ചു. തുടര്‍ന്ന് കാല്‍നടയായാണ് നേതാക്കള്‍ സമരപ്പന്തലിലെത്തിയത്. പള്ളി വികാരിയും സമരസമിതി കണ്‍വീനറും ചേര്‍ന്നാണ് നേതാക്കളെ സ്വീകരിച്ചത്.
വഖഫ് ബില്ല് പാസായതിന് പിന്നാലെ മുനമ്ബം സമരപന്തലില്‍ ആഹ്ലാദ പ്രകടനമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച്, സമരം നടത്തുന്നവര്‍ നിരത്തില്‍ ഇറങ്ങുകയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ബിജെപിക്ക് അനുകൂലമായും ഇവര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു.
ബിജെപി സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ഇവരുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നന്ദി പറയുന്നുവെന്നും തങ്ങളെ ചതിക്കാന്‍ നോക്കിയവര്‍ക്ക് തിരിച്ചടിയാണ് ലോക്സഭയിലെ നടപടികളെന്നും ഇവർ പറഞ്ഞിരുന്നു.
TAGS : BJP
SUMMARY : 50 people joined BJP in Munambath
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…