കാബൂൾ: അതിർത്തിയിലെ ഏറ്റുമുട്ടലിൽ 58 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ. 30 ലധികം പേര്‍ക്ക് പരുക്കേറ്റതായും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. 20 പാക് സുരക്ഷാ പോസ്റ്റുകൾ പിടിച്ചെടുത്തു. ഒമ്പത് അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടു ബെഹ്‌റാംപൂര്‍ ജില്ലയിലെ ഡ്യൂറണ്ട് ലൈനിന് സമീപം ശനിയാഴ്ച രാത്രി നടത്തിയ തിരിച്ചടിയിലാണ് പാക് ഭാഗത്തെ ആൾനാശമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അതിർത്തികൾ പ്രതിരോധിക്കാൻ അഫ്ഗാൻ സൈന്യം സജ്ജമാണെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രി മൗലവി മൊഹമ്മദ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ഹെൽമണ്ട്, കാണ്ഡഹാർ, പക്തിക, ഖോസ്റ്റ്, പക്തിയ, സാബുൽ, നംഗർഹാർ, കുനാർ പ്രവിശ്യകളിലെ സൈനിക, സായുധ ഔട്ട്‌പോസ്റ്റുകൾ ലക്ഷ്യമിട്ടുള്ള പാക് ആക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിർത്തിയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്താക്കി പറഞ്ഞു. ‘സമാധാനപരമായ പരിഹാരമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, പക്ഷേ സമാധാന ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ, ഞങ്ങൾക്ക് മറ്റ് മാർഗങ്ങളുണ്ട്’- മുത്താക്കി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളുടെയും സുരക്ഷാ സേനകൾ തമ്മിൽ ശനിയാഴ്ച രാത്രിയിൽ ഏറ്റുമുട്ടലുണ്ടായതോടെ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചു. തോർഖാം, ചാമൻ എന്നീ പ്രധാന ക്രോസിംഗുകളാണ് അടച്ചത്.
SUMMARY: 58 Pakistani soldiers killed. Afghanistan’s severe blow to Pakistan
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ അറ്റകുറ്റപണിക്കിടെ ബസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ചങ്ങനാശേരി മാമ്മൂട് കട്ടച്ചിറവെളിയിൽ കുഞ്ഞുമോനാ (60)ണ് മരിച്ചത്. എഞ്ചിനീയറിങ്…
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു. രഹസ്യകേന്ദ്രത്തിൽവച്ച് തിരുവനന്തപുരം റൂറൽ എസ്പിയാണ്…
ബെംഗളൂരു: മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. കോഴിക്കോട് - ബെംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ…
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ഉഡുപ്പി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണര്‍ സ്വരൂപ…
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം (ഡീപ് ഡിപ്രഷൻ) ‘ഡിറ്റ്…
തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പീഡനത്തിനിരയായ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി…