നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂർ ജില്ലയില്‍ വെള്ളിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതോടെ ഈ വര്‍ഷം ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 221 ആയി, ഇതില്‍ 204 പേര്‍ ബസ്തർ മേഖലയില്‍ ഉള്‍പ്പെടുന്നവരാണ്.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സേനയുടെ സംയുക്ത സംഘങ്ങള്‍ തിരച്ചില്‍ ആരംഭിക്കുകയും പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ തെലങ്കാനയില്‍ അഞ്ച് മാവോവാദികള്‍ കീഴടങ്ങിയിരുന്നു. ഇതില്‍ കൗമാരപ്രായക്കാരായ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. മുളുകു പോലീസ് സൂപ്രണ്ട് ഡോ. പി ശബരീഷിന്‍റെ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. തെലങ്കാന സര്‍ക്കാരിന്‍റെ പുനരധിവാസ പദ്ധതികളില്‍ ആകൃഷ്ടരായാണ് ഇവര്‍ കീഴടങ്ങിയത് എന്നാണ് ശബരീഷ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
SUMMARY: 6 Maoists killed in encounter in Chhattisgarh
ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. വയനാട് കല്‍പ്പറ്റ മടക്കിമല…
ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് ജങ്ഷനു സമീപത്തെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആണ് ഷോറൂമില്‍ തീപിടിത്തം…
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് പരിഹരിക്കാന്‍ സിപിഎമ്മിന്റെ അനുനയ നീക്കം. വിദ്യാഭ്യാസ മന്ത്രി വി…
തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ ജലസേചന വകുപ്പിന്റെ ജാഗ്രതാ നിർദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍…
മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതി ആയ മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. കൊണ്ടോട്ടിയിലെ എല്‍പി സ്കൂള്‍ മുൻ…
സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം…