KERALA

അമ്മയുടെ മുന്നില്‍ വാഹനമിടിച്ച്‌ 6 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പിയില്‍ സ്‌കൂള്‍ ബസ് ഇടിച്ച്‌ ആറു വയസ്സുകാരന്‍ മരിച്ചു. പട്ടാമ്പി കുലശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. അമ്മയുടെ മുമ്പില്‍ വെച്ചാണ് കുട്ടിയെ സ്‌കൂള്‍ ബസ് ഇടിച്ചത്. പട്ടാമ്പിക്ക് സമീപം ഓങ്ങശ്ശേരിയില്‍ ഇന്നലെ വൈകീട്ടായിരുന്നു അപകടമുണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് പെരിന്തല്‍മണ്ണയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് മരണമടഞ്ഞു. ഒരു സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ കുട്ടി അമ്മയോടൊപ്പം വരികയായിരുന്നു. ഇതിനിടെ അമ്മയുടെ കൈ വിടുവിച്ച്‌ ഓടിയപ്പോള്‍ എതിര്‍ദിശയില്‍ നിന്നും വന്ന സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു.

SUMMARY: 6-year-old dies tragically after being hit by car in front of his mother

NEWS BUREAU

Recent Posts

ജയ്പൂരില്‍ ആശുപത്രി ഐസിയുവില്‍ തീപ്പിടുത്തം; 8 രോഗികൾക്ക് ദാരുണാന്ത്യം

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) വാര്‍ഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍…

23 minutes ago

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തില്‍ പുഴു; പരാതിയുമായി യാത്രക്കാരി

കോഴിക്കോട്: വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി. ചോറിനൊപ്പം ലഭിച്ച പരിപ്പു കറിയില്‍ നിറയെ പുഴുക്കളുണ്ടായിരുന്നെന്ന് യാത്രക്കാരി. മംഗളൂരു -…

31 minutes ago

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട്…

36 minutes ago

കഗ്ഗദാസപുരയില്‍ തെയ്യം ഉത്സവം ഒക്ടോബർ 12-ന്

ബെംഗളൂരു: കഗ്ഗദാസപുര ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്തില്‍ തെയ്യം ഉത്സവം ഒക്ടോബർ 12-ന് നടക്കും. വൈകീട്ട് നാലുമുതൽ രാത്രി ഒൻപതുവരെയാണ്…

1 hour ago

എംഎം കുന്നില്‍ കടുവയെ കൊന്നു തള്ളിയ സംഭവം; അഞ്ചുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: ചാമരാജ്‌നഗറിലെ എംഎം കുന്നില്‍ കടുവയെ കൊന്നു തള്ളിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കടുവയെ…

1 hour ago

രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കോലാറിലെ കുപ്പണപാല്യ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എലച്ചേപ്പള്ളി…

2 hours ago